Home Featured ഹെസ്സണ്‍ പുറത്ത്, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഹെസ്സണ്‍ പുറത്ത്, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇന്ത്യന് പ്രീമിയര് ലീഗ് ടീമായ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്സിബി) മുഖ്യ പരിശീലകനായി സിംബാബ്വെ മുന് താരം ആന്ഡി ഫ്ളവറിനെ നിയമിച്ചു.മൈക്ക് ഹെസണ് സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ഫ്ളവര് ടീമിന്റെ മുഖ്യസ്ഥാനത്തേക്ക് എത്തുന്നത്.ആര്സിബി ക്രിക്കറ്റ് ഓപ്പറേഷന്സ് ഡയറക്ടര് സ്ഥാനത്ത് നിന്നാണ് മൈക്ക് ഹെസണ് ഒഴിയുന്നത്.സിംബാബ്വെയുടെ ഇതിഹാസ താരമായിരുന്ന ആന്ഡി ഫ്ളവറിനെ രാജസ്ഥാന് റോയല്സ് ഉള്പ്പടെയുള്ള ടീമുകള് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

മുന്പ് നടന്ന ഐപിഎല്ലിന്റെ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ പരിശീലകനായിരുന്നു ഫ്ളവര്. 2010ലെ ട്വന്റി 20 ലോകകപ്പ്, ആഷസ് ടെസ്റ്റ്, ലോക ടെസ്റ്റ് റാങ്കിംഗില് ഒന്നാം സ്ഥാനം എന്നിവ ഇംഗ്ലണ്ട് നേടുമ്ബോള് ഫ്ളവറായിരുന്നു പരിശീലകന്.ആര്സിബിയുടെ മുഖ്യപരിശീലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് സ്റ്റാഫുകളും ഹെസണൊപ്പം സ്ഥാനമൊഴിയും.ഫ്ളവര് പരിശീലകനായെത്തുന്ന വിവരം റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

ന്യൂഡല്ഹി> രാജ്യത്തെ 20 സര്വകലാശാലകള് വ്യാജമെന്ന് റിപ്പോര്ട്ട്. ഡല്ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്വകലാശാല വ്യാജന്മാരില് മുന്പന്തിയില് നില്കുന്ന0ത്.ഇവ യുജിസി മാനദണ്ഡങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.ഈ സര്വകലാശാലകള്ക്ക് വിദ്യാര്ഥികള്ക്കായി ഒരു തരത്തിലും ബിരുദ സര്ട്ടിഫിക്കറ്റ് നല്കാന് പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി.

യുജിസി മാനദണ്ഡങ്ങളില് നിന്നും വിരുദ്ധമായി ബിരുദങ്ങള് നല്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച്‌ കൂടുതല് അന്വേഷണം നടത്തിയത്.’ഇത്തരം സര്വകലാശാലകള് നല്കുന്ന ബിരുദങ്ങള് ഉന്നതവിദ്യാഭ്യാസത്തിന് ഉപകരിക്കാത്തതും ജോലി ലഭിക്കുന്നതിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്തതുമാണ്.ഇവയ്ക്ക് ഡിഗ്രി നല്കാനുള്ള യാതൊരവകാശവുമില്ല’-യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group