Home Featured രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

ന്യൂഡല്ഹി> രാജ്യത്തെ 20 സര്വകലാശാലകള് വ്യാജമെന്ന് റിപ്പോര്ട്ട്. ഡല്ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്വകലാശാല വ്യാജന്മാരില് മുന്പന്തിയില് നില്കുന്ന0ത്.ഇവ യുജിസി മാനദണ്ഡങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.ഈ സര്വകലാശാലകള്ക്ക് വിദ്യാര്ഥികള്ക്കായി ഒരു തരത്തിലും ബിരുദ സര്ട്ടിഫിക്കറ്റ് നല്കാന് പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി.

യുജിസി മാനദണ്ഡങ്ങളില് നിന്നും വിരുദ്ധമായി ബിരുദങ്ങള് നല്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച്‌ കൂടുതല് അന്വേഷണം നടത്തിയത്.’ഇത്തരം സര്വകലാശാലകള് നല്കുന്ന ബിരുദങ്ങള് ഉന്നതവിദ്യാഭ്യാസത്തിന് ഉപകരിക്കാത്തതും ജോലി ലഭിക്കുന്നതിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്തതുമാണ്.ഇവയ്ക്ക് ഡിഗ്രി നല്കാനുള്ള യാതൊരവകാശവുമില്ല’-യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

സപ്ലൈകോ ഷോപ്പുകളിൽ അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തുമെന്ന്‌ ഭക്ഷ്യ വകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിൽ ആണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യത കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ ദൗർലഭ്യത്തിന് കാരണം.ഓണത്തിനോട് അനുബന്ധിച്ച്‌ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന്‌ കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യ വകുപ്പ്‌ നടപടി എടുത്തിട്ടുണ്ട്‌. മൊത്ത വിതരണക്കാർ ഇവ എത്തിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌.ഓണക്കിറ്റുകൾ ഒരുക്കാൻ ആരംഭിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിഭവങ്ങൾ കിറ്റിൽ ഉണ്ടാകും. എല്ലാ വിഭാഗം കാർഡുകാർക്കും കിറ്റ്‌ നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group