Home Featured ബെംഗളൂരു:വഴക്കിനിടെ ഭാര്യയുടെ വിരൽ കടിച്ചുമുറിച്ചു; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു:വഴക്കിനിടെ ഭാര്യയുടെ വിരൽ കടിച്ചുമുറിച്ചു; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു:വഴക്കിനിടെ ഭാര്യയുടെ വിരൽ കടിച്ചുമുറിച്ച ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു കോണനകുണ്ടെ സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. വിജയകുമാറിന്റെ ഭാര്യ പുഷ്പ (40) നൽകിയ പരാതിയിലാണ് അറസ്റ്റ്.23 വർഷം മുമ്പാണ് വിജയകുമാറും പുഷ്പയും വിവാഹിതരായത്. ഇവർക്ക് 20 വയസ്സുള്ള മകനുണ്ട്. വിജയകുമാർ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്ന് പുഷ്പയുടെ പരാതിയിൽ പറയുന്നു.

ഇക്കാരണത്താൽ മകനോടൊപ്പം പുഷ്പ വേറെയാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ പുഷ്പയും മകനും താമസിക്കുന്ന സ്ഥലത്തെത്തി വഴക്കുണ്ടാക്കി. ഇതിനിടെ ഭാര്യയുടെ ഇടതുകൈയിലെ വിരൽ കടിച്ചുമുറിക്കുകയായിരുന്നു. റൗഡികളെക്കൊണ്ട് തന്നെയും മകനെയും കൊല്ലിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പുഷ്പ കോണനകുണ്ടെ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ കുടുങ്ങി, വേദന കൊണ്ട് പുളഞ്ഞത് ഒരു മണിക്കൂര്‍; യുവാവിന്റെ കൈ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി

കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ കൈ അകപ്പെട്ട യുവാവിന്റെ വലത് കൈ മുട്ടിന് മുകളില്‍ വച്ച്‌ മുറിച്ചുമാറ്റി.കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് കൈ അബദ്ധത്തില്‍ കുടുങ്ങിയത്. ഒരു മണിക്കൂറിലേറെ പ്രാണവേദന അനുഭവിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ഒടുവില്‍ കൈമുറിച്ചു മാറ്റേണ്ടി വന്നു.വിഴിഞ്ഞത്ത് നഗരസഭയുടെ നടപ്പാത കോണ്‍ക്രീറ്റ് ജോലിക്കായി എത്തിയ പൂവാര്‍ തിരുപുറം കോളനിയില്‍ മനു(31)വിനാണ് ദുരനുഭവം ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രം ചാക്ക് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുമ്ബോള്‍ യന്ത്രത്തിന്റെ കുടം പോലുള്ള കറങ്ങുന്ന ഭാഗത്തിന്റെ പുറമേയുള്ള പല്ലുകള്‍ക്കിടയിലാണു യുവാവിന്റെ കൈ കുടുങ്ങിയത്.

മെഷീൻ പ്രവര്‍ത്തിച്ചിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു.അപകടത്തെത്തുടര്‍ന്ന് വലതു കൈ പകുതിയിലേറെ ഉള്ളിലകപ്പെട്ട യുവാവിന് ഒരു മണിക്കൂറോളം അമിത വേദനയനുഭവിച്ചു നില്‍ക്കേണ്ടി വന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. വിഴിഞ്ഞത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും യന്ത്രവും കൈയുമായി വേര്‍പെടുത്താനുള്ള ശ്രമം വിജയിച്ചില്ല.തുടര്‍ന്ന് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോ.എസ് ആമിനയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘമെത്തി. ഉള്ളിലകപ്പെട്ട കൈ ഭാഗം മുഴുവനായി പുറത്തേക്കെടുക്കാൻ കഴിയാത്തത് മനസ്സിലാക്കി മരവിപ്പിച്ച ശേഷം മുറിച്ചു നീക്കി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കൈപ്പത്തി ഭാഗം മുറിഞ്ഞു മാറിയ നിലയിലായിരുന്നു. രക്തം വൻ തോതില്‍ വാര്‍ന്ന് അവശ നിലയില്‍ നിന്ന യുവാവിന് വൈദ്യ സംഘം എത്തുന്നത് വരെ ഗ്ലൂക്കോസും വെള്ളവും നല്‍കി ആശ്വസിപ്പിച്ച്‌ നിര്‍ത്തി. തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group