ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാർവാറിൽ സ്വിച്ച്ബോർഡിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു.സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകൾ സാനിധ്യയാണ് മരിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാർ മൊബൈൽ ഫോൺ ചാർജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാൻ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു.ചാർജർ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ അറ്റം വായയിലിട്ട് ചവച്ചപ്പോൾ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ (ഹെസ്കോം) കരാർജീവനക്കാരനാണ് പിതാവ് സന്തോഷ്.മകൾ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാനിധ്യ.കുടുംബാംഗങ്ങൾ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു.കാർവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.
അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞദിവസം അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്സോ കോടതിയാണ് ഉത്തരവിട്ടത്.