Home Featured പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച്‌ പണമെടുത്തെന്ന് ആരോപണം; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച്‌ പണമെടുത്തെന്ന് ആരോപണം; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കര്‍ണാടക വൈറ്റ് ഫോര്‍ട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവര്‍. കളമശ്ശേരി പൊലീസാണ് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിടികൂടാൻ വന്ന കര്‍ണാടക പൊലീസ് സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കുന്നതിലേക്ക് പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നത്.

ജനന രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡല്‍ഹി : രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്.രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു.ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്ബോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം.

വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്ബോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.ജനന മരണ രജിസ്ട്രേഷന്‍ ( 1969 ല്‍ നിയമം )1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന്‍ നിയമം നിലവില്‍ വന്നത്.

ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍.ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്.

നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.കുട്ടിയുടെ പേര് ചേര്‍ക്കാതെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം സൗജന്യമായും അതിനുശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേര്‍ക്കാവുന്നതാണ്.

1970നു മുമ്ബുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്.ജനന-മരണ രജിസ്ട്രേഷന്‍ അടിസ്ഥാന രേഖയായതിനാല്‍ ഭാവിയില്‍ ഇഷ്ടാനുസരണം തിരുത്തലുകള്‍ വരുത്താന്‍ കഴിയുകയില്ല. അതിനാല്‍ ജനന-മരണ രജിസ്ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങള്‍ നല്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറാണ് ജനന-മരണ രജിസ്ട്രേഷന്‍റെ സംസ്ഥാന ചീഫ് രജിസ്ട്രാര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ജില്ലാ രജിസ്ട്രാര്‍മാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group