ബെംഗളൂരു: കാർമൽ റാം റെയിൽവേ സ്റ്റേറ്റിനിലെ പാർക്കിംഗ് ചാർജ് ഓഗസ്റ്റ് ഒന്ന് മുതൽ കുത്തനെ ഉയർത്തിയതായി പരാതി.പുതുക്കിയ നിരക്കുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഇരുചക്ര വാഹനങ്ങൾക്ക് 24 മണിക്കൂറിന് 20 രൂപയായിരുന്നു ഈടാക്കിയിരുന്ന തുക. എന്നാലിപ്പോൾ അത് മാറ്റി 50 രൂപയാക്കി ഉയർത്തി.കാറുകൾക്ക് 24 മണിക്കൂറിന് ഇതുവരെ 50 രൂപ ആയിരുന്നു അത് അത് പുതുക്കി 100 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്.കേരളത്തിലേക്ക് പോകാൻ മലയാളികൾ പ്രധാനമായി ആശ്രയിക്കുന്ന ഒരു സ്റ്റേഷനാണ് കാർമൽ റാം.
എന്നാൽ പുതുക്കിയ പാർക്കിംഗ് ചാർജ് കാരണം വളരെ പ്രയാസത്തിലാണ് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും.വാർത്തൂർ വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് നേരിട്ട് ബസ് ഇല്ലാത്തതിനാൽ മിക്ക യാത്രക്കാരും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് സ്റ്റേഷനിൽ എത്തുകയും ട്രെയിനിൽ യാത്ര ചെയ്യുകയുമായിരുന്നു പതിവ്.എന്നാൽ പാർക്കിംഗ് ചാർജ് കുത്തനെ ഉയർത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് യാത്രക്കാർ
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാന്‍ അപേക്ഷ: ഒടുവില്‍ ഒന്ന് പിന്‍വലിച്ച് യുവതി
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നല്‍കിയ യുവതി ഒടുവില്‍ ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്.ഇപ്പോള്‍, പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്. പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നല്‍കിയത്. പിന്നാലെ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതേ യുവതി അപേക്ഷ നല്‍കി.
ഇതോടെ ഉദ്യോഗസ്ഥര്‍ കുരുക്കിലായി. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് ആറിയിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ തുടര്‍നടപടിയെടുക്കാൻ പെണ്‍കുട്ടിയും യുവാവും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രജിസ്ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കു.