Home Featured ഗൃഹജ്യോതി പദ്ധതിക്ക് തുടക്കം;അപേക്ഷ നൽകിയത് 1.42 കോടി ഉപഭോക്താക്കൾ

ഗൃഹജ്യോതി പദ്ധതിക്ക് തുടക്കം;അപേക്ഷ നൽകിയത് 1.42 കോടി ഉപഭോക്താക്കൾ

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹജ്യോതി പദ്ധതിക്ക് തുടക്കം.ഗുണഭോക്താക്കൾക്ക് സീറോ ബിൽ ലഭിച്ചുതുടങ്ങി. ജൂലായ് മാസത്തെ വൈദ്യുതി ബില്ലാണ് പൂജ്യംരൂപ രേഖപ്പെടുത്തി ചൊവ്വാഴ്ചമുതൽ നൽകിത്തുടങ്ങിയത്.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അഞ്ചിനു രാവിലെ 11-ന് കലബുറഗിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.1.42 കോടി വൈദ്യുതി ഉപഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകാൻ ഇതുവരെ അപേക്ഷ നൽകിയതായി ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ജൂലായ് 31 വരെ അപേക്ഷിച്ചവരാണിവർ. അർഹരായവർക്ക് ഇനിയും അപേക്ഷ നൽകാം. ഇവർക്ക് അടുത്തമാസത്തെ ബില്ലിൽ ഇളവുലഭിക്കും.മാസം ശരാശരി 200 യൂണിറ്റ് വൈദ്യുതിവരെ ഉപയോഗിക്കുന്നവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

വാടകയ്ക്ക് താമസിച്ചുവരുന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.വാടകക്കരാർ രേഖയായി ഉപയോഗിച്ചാണ് ഇവർ അപേക്ഷിക്കേണ്ടത്. എന്നാൽ, ശരാശരി വൈദ്യുതി ഉപയോഗം 200-ൽ താഴെയുള്ള ഉപഭോക്താക്കൾക്ക് ശരാശരി ഉപയോഗത്തെക്കാൾ പത്തുശതമാനം കൂടുതൽ ഉപയോഗിക്കാനേ അർഹതയുള്ളൂ. ഇതിലധികം ഉപയോഗിച്ചാൽ അധികയൂണിറ്റിന്റെ പണം ബില്ലിൽ രേഖപ്പെടുത്തി നൽകും. സംസ്ഥാനത്ത് ആകെ 2.16 കോടി ഗാർഹിക വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഇതിൽ 2.14 കോടി പേരുടെ ഒരുമാസത്തെ ശരാശരി വൈദ്യുതി ഉപഭോഗം 53 യൂണിറ്റാണ്.

ട്രെയിൻ വാങ്ങിക്കാൻ 300 കോടി ലോൺ വേണമെന്ന് യുവാവ്; ഞെട്ടി ബാങ്ക് ജീവനക്കാരി

ടാർ​ഗറ്റ് തികയ്ക്കാൻ വേണ്ടി ലോൺ വേണോ എന്ന് ചോദിച്ച് നിരന്തരം വിളിക്കുന്ന ബാങ്ക് ജീവനക്കാർ ചിലപ്പോൾ അരോചകം ആയിത്തോന്നും എന്ന്. ഇവിടെ, നിഷ എന്ന് പേരുള്ള ബാങ്ക് ജീവനക്കാരി ഒരാളോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ഉള്ളത്. അതിൽ എന്തെങ്കിലും ആവശ്യത്തിന് ലോൺ വേണോ എന്നാണ് ജീവനക്കാരി ചോദിക്കുന്നത്. അപ്പോൾ ഫോണിന്റെ മറുതലക്കൽ ഉള്ളയാൾ പറയുന്നത് 300 കോടി രൂപ ലോൺ വേണം എന്നാണ്. എന്താണ് ഈ 300 കോടി രൂപ കൊണ്ടുള്ള ആവശ്യം എന്നല്ലേ? അയാൾക്ക് ട്രെയിൻ വാങ്ങിക്കാനാണത്രെ.

എന്തായാലും ആവശ്യം കേട്ടതും ബാങ്ക് ജീവനക്കാരി ഷോക്കിലായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറച്ച് നേരത്തിന് ശേഷം അമ്പരപ്പ് ഒന്ന് മാറിയപ്പോൾ എപ്പോഴെങ്കിലും നിങ്ങളൊരു ലോൺ എടുത്തിട്ടുണ്ടോ എന്ന് അയാളോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി നേരത്തെ താൻ വ്യത്യസ്തമായ കാര്യത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ട് എന്ന് അയാൾ പറയുന്നു. ഒരു ഹീറോ സൈക്കിൾ വാങ്ങുന്നതിന് വേണ്ടി 1600 രൂപ കടം വാങ്ങി എന്നാണ് ഇയാൾ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group