Home Featured ബെംഗളൂരുവില്‍ നഴ്സിങ് തട്ടിപ്പിന് ഇരയായി: പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരുവില്‍ നഴ്സിങ് തട്ടിപ്പിന് ഇരയായി: പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: കോന്നിയില്‍ നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയെയാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ പ്രവേശിപ്പിച്ചു. നഴ്സിങ് പഠന മേഖലയിലെ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രസ്റ്റ്‌ വഴിയായിരുന്നു അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കൂടുംബം പറയുന്നത്.

കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ പഠനത്തിന് ശേഷം അതുല്യ അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇതിനിടയിലാണ് ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികള്‍ ഫീസടയ്ക്കാൻ പറ്റാതെയായി.പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ട്രസ്റ്റ്‌ വഴി അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻ്റ്സ് ഇവർ വാങ്ങിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്ന് പിന്നീടാണ് മനസ്സിലാവുന്നത്. കുട്ടികളുടെ പേരിൽ ട്രസ്റ്റ് വായ്പ എടുത്തിരുന്നെങ്കിലും ഇതൊന്നും ഇവരുടെ പഠനത്തിനായി ഉപയോഗിച്ചിരുന്നില്ല.

ഫീസ് അടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്ന് കുട്ടികളെ പുറത്താക്കുമ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വരുന്നത്.പിന്നാലെ പഠനം തുടരാനായി അതുല്യ വീട്ടുകാരുടെ സഹായത്താൽ പുനപ്രവേശനം നേടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വായ്പയ്ക്കായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും സിബിൽ സ്കോർ കുറവായത് കൊണ്ട് വായ്പ ലഭിച്ചില്ല. ഇതാണ് അതുല്യക്ക് മനോവിഷമത്തിന് ഇടയാക്കിയത്.

ബാഗില്‍ 47 പാമ്ബുകളും രണ്ട് അപൂര്‍വ പല്ലികളും; വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ട്രോളി ബാഗില്‍ നിന്നും 47 പാമ്ബുകളെയും രണ്ട് അപൂര്‍വ ഇനത്തില്‍പ്പെട്ട പല്ലികളെയും കണ്ടെടുത്തു.ക്വാലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരനായ മുഹമ്മദ് മൊയ്തീനെ കസ്റ്റഡിയില്‍ എടുത്തു.ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊയ്തീനെ തടഞ്ഞ് ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗുകളിലെ പ്രത്യേകം അറകളില്‍ വിവിധ ഇനങ്ങളിലും വലിപ്പത്തിലമുള്ള പാമ്ബുകളെ പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. മൊയ്തീനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group