Home Featured ബെംഗളൂരുവില്‍ ഫ്ലാറ്റ് വാടക 2.5 ലക്ഷം, അഡ്വാന്‍സ് 25 ലക്ഷം; വൃക്ക വിറ്റാലും വീട് കിട്ടില്ലല്ലോന്ന് നെറ്റിസണ്‍സ്

ബെംഗളൂരുവില്‍ ഫ്ലാറ്റ് വാടക 2.5 ലക്ഷം, അഡ്വാന്‍സ് 25 ലക്ഷം; വൃക്ക വിറ്റാലും വീട് കിട്ടില്ലല്ലോന്ന് നെറ്റിസണ്‍സ്

ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന് വിളിക്കപ്പെടുന്ന ബെംഗളൂരു, പലപ്പോഴും ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിന് പ്രശസ്തി നേടിയിട്ടുണ്ട്.എന്നാല്‍ ബെംഗളൂരു നഗരത്തില്‍ വാടകയ്ക്ക് വീടുകള്‍ ലഭിക്കുക എന്നത് എത്രമാത്രം ദുഷ്കരമായ കാര്യമാണെന്ന് തെളിയിക്കുന്ന നിരവധി സമീപകാല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വീട് തരണമെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വേണമെന്നത് പോലെയുള്ള വിചിത്രമായ മാനദണ്ഡങ്ങള്‍ പോലും ഇവിടെ വീട്ടുടമസ്ഥര്‍ മുന്നോട്ടുവയ്ക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇപ്പോള്‍ ഇതാ ഏറെ അവിശ്വസനീയമായ മറ്റൊരു കാര്യം കൂടി ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുകയാണ്.ഒരു ഫ്ലാറ്റ് ലിസ്റ്റിംഗ് സൈറ്റിലെ ഫ്ലാറ്റിന്‍റെ വാടകയാണ് ഏവരെയും അമ്ബരപ്പിച്ചത്. 2.5 ലക്ഷം രൂപയാണ് ഫ്ലാറ്റിന്‍റെ പ്രതിമാസ വാടകയായി ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക ചര്‍ച്ചയ്ക്ക് വഴി തുറന്നതോടെ സ്വന്തം വൃക്ക വിറ്റാല്‍ പോലും ബെംഗളൂരുവില്‍ വാടകയ്ക്ക് വീടെടുക്കാൻ സാധിക്കില്ലല്ലോ എന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

ട്വിറ്റര്‍ ഉപയോക്താവായ തേജസ്വി ശ്രീവാസ്തവയാണ് നോ ബ്രോക്കര്‍ ആപ്പില്‍ നിന്നുള്ള ഈ അവിശ്വസനീയമായ ലിസ്റ്റിംഗിന്‍റെ സ്ക്രീൻഷോട്ട് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. എച്ച്‌എസ്‌ആര്‍ ലേഔട്ട് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഈ 4-ബിഎച്ച്‌കെ ഫ്ലാറ്റ് 5,195 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്, കൂടാതെ ഇതിന്‍റെ പ്രതിമാസ വാടകയാകട്ടെ 2,50,000 രൂപയും. തീര്‍ന്നില്ല ഫ്ലാറ്റ് കിട്ടണമെങ്കില്‍ അഡ്വാൻസായി നല്‍കേണ്ടത് 25 ലക്ഷം രൂപ. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടയ്‌ക്കുന്നതിനായി ലോണിന് അപേക്ഷിക്കാനുള്ള ഓപ്ഷൻ പോലും ആപ്പ് കാണിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു എന്നതാണ് സത്യം. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് ഇത് വഴിതുറന്നതോടെ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് രസകരമായി അഭിപ്രായപ്പെട്ടത്, ‘വൃക്ക വില്‍ക്കാനുള്ള ഓപ്ഷൻ കൂടി ആപ്പില്‍ ഉള്‍പ്പെടുത്താ’മായിരുന്നു എന്നാണ്.

You may also like

error: Content is protected !!
Join Our WhatsApp Group