കര്‍ണാടകയുടെ പല ഭാഗങ്ങളിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 38 പേര്‍ മരണപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.സംസ്ഥാനത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും അവലോകനം ചെയ്ത സിദ്ധരാമയ്യ അടിയന്തര ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് അറിയിച്ചു . ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
കര്‍ണാടകയില്‍ ജൂണ്‍ 1 മുതല്‍ ഇതുവരെ പെയ്ത കനത്ത മഴയില്‍ 38 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് . 57 വീടുകള്‍ പൂര്‍ണമായും നശിച്ചു. 208 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 2,682 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 105 കന്നുകാലികള്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി സിദ്ധരാമയ്യ അറിയിച്ചു.ജൂലൈയില്‍ കര്‍ണാടകയില്‍ ഇതുവരെ 313 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്. ഇത് സാധാരണയേക്കാള്‍ 37 ശതമാനം കൂടുതലാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കുടക്, ബിദര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കര്‍ണാടകയില്‍ ഒരാഴ്ചത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മൂന്നാം തവണയും താന്‍ തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; നരേന്ദ്ര മോദി
മൂന്നാം തവണയും താൻ തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്റര്‍നാഷണല്‍ എക്സിബിഷൻ-കം-കണ്‍വെൻഷൻ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.എൻഡിഎ വിജയിച്ച് താൻ മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരിച്ചെത്തിയാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്ബദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍റെ നവീകിരച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്ബത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി. നമ്മുടെ ട്രാക്ക് റിക്കാര്‍ഡിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ടേമില്‍ നമ്മള്‍ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്”- അദ്ദേഹം പറഞ്ഞു