ബെംഗളൂരു: വന്ദേഭാരത് തീവണ്ടിക്കുനേരെ വീണ്ടും കല്ലേറുണ്ടായി.മൈസൂരുവിൽനിന്ന് ചെന്നൈക്ക് പോകുകയായിരുന്ന തീവണ്ടി രാമനഗര ടൗണിനു സമീപമെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ജനൽച്ചില്ലുകൾ തകർന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതികളെ പിടികൂടാനായില്ല.ഈ മാസം എട്ടിന് വന്ദേഭാരത് തീവണ്ടിക്കുനേരെ കല്ലേറുണ്ടായിരുന്നു. രാമനഗര ജില്ലയിൽത്തന്നെയായിരുന്നു ഈ സംഭവവും. തീവണ്ടി രാമനഗര താലൂക്കിലെ വടെരഹള്ളിയിലെത്തിയപ്പോഴാണ് അന്ന് കല്ലേറുണ്ടായത്.
റെയ്ഡ് വിവരമറിഞ്ഞ് ബൈജു രവീന്ദ്രന് പൊട്ടിക്കരഞ്ഞു:കന്പനിയില്‍ റെയ്ഡ് നടന്നതിനെത്തുടര്‍ന്ന് എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തല്‍.ഏപ്രിലിലായിരുന്നു സംഭവം. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പിന്റെ ബംഗളൂരുവിലെ ഓഫീസില്‍ ഏപ്രിലില്‍ റെയ്ഡ് നടന്നിരുന്നു. പരിശോധന നടക്കുന്പോള് സ്റ്റാര്‍ട്ടപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ്കൂടിയായ ബൈജു രവീന്ദ്രൻ ദുബായിയിലായിരുന്നു.
കന്പനിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു പരിശോധന. ഇതോടെ കന്പനിയെ പ്രതിരോധിച്ചു നിക്ഷേപകരുമായി സംസാരിക്കുന്നതിനിടെ ബൈജൂ രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍, സാന്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ബൈജൂസ് നേരിടുന്നുണ്ട്. കന്പനിയെടുത്ത വായ്പകളുടെ പലിശ തിരിച്ചടവ് മുടങ്ങി. 50 കോടി രൂപയെങ്കിലും ബൈജൂസ് മറച്ചുവച്ചതായി നിക്ഷേപകര്‍ ആരോപിക്കുന്നു. സെക്വിയ ക്യാപിറ്റല്‍, ബ്ലാക്ക്സ്റ്റോണ്‍ ഐഎൻസി, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫൗണ്ടേഷൻ ഉള്‍പ്പെടെയുള്ള വൻകിട നിക്ഷേപകര്‍ ബൈജൂസില്‍ പണം മുടക്കിയിട്ടുണ്ട്.