ബെംഗളൂരു : പൂട്ട് പൊളിച്ചും കുത്തിത്തുറന്നും മോഷണങ്ങള്‍ നടത്തുന്നത് ഒരു സ്ഥിരം സംഭവമാണ്. എന്നാല്‍ മോഷണത്തിന്‍റെ എല്ലാ അതിരുകളും കടന്നിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കള്ളൻ. ജെസിബിയുമായി എത്തി കെട്ടിടം തകര്‍ത്ത് എടിഎം മോഷ്‌ടിക്കാനുള്ള യുവാവിന്‍റെ ശ്രമം പൊലീസ് തടയുകയായിരുന്നു. പൊലീസിനെ കണ്ടതോടെ എടിഎമ്മിന് സമീപം ജെസിബി ഉപേക്ഷിച്ച് മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. ശിവമോഗ വിനോബ നഗറിലെ ആക്‌സിസ് ബാങ്ക് എടിഎമ്മില്‍ ചൊവ്വാഴ്‌ച രാത്രിയാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന് അടുത്തുള്ള പെട്രോള്‍ പമ്ബില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ജെസിബി മോഷ്‌ടിച്ചാണ് കള്ളൻ എംടിഎം മോഷ്‌ടിക്കാനെത്തിയത്. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് എടിഎം കെട്ടിടത്തിന്‍റെ മുൻവശത്തെ ചില്ല് തകര്‍ത്തു.
മെഷീൻ ഉയര്‍ത്താൻ കഴിയാഞ്ഞത് തിരിച്ചടിയായി :ശേഷം എടിഎം മെഷീൻ മുഴുവനായി കടത്തിക്കൊണ്ടു പോകാനായി ശ്രമിച്ചെങ്കിലും മെഷീൻ നിലത്ത് നിന്ന് ഉയര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നു. ഇതിനിടെയാണ് പട്രോളിങ് നടത്തുകയായിരുന്ന വിനോബനഗര്‍ പൊലീസ് സംഘം മോഷ്‌ടാവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് തന്‍റെ അടുത്തേയ്‌ക്ക് വരുന്നതായി കണ്ട മോഷ്‌ടാവ് ഉടൻ തന്നെ ജെസിബി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടികൂടിയ ജെസിബി വിനോബനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എടിഎം സെന്‍ററിനുള്ളില്‍ കയറാത്തതിനാല്‍ മോഷ്‌ടാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യ’യോട് പ്രധാനമന്ത്രിക്ക് ഇത്ര വിരോധം എന്തിനാണ്: സിദ്ധരാമയ്യ
ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്ബായി ചേര്‍ന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്ബനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ഇന്ത്യക്കാരായ ജനങ്ങളുടെ നൂറുകണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട കള്ളന്മാരായ ലളിത് മോദിക്കും നീരവ് മോദിക്കും മോദി എന്ന പേരുണ്ടെന്നും എന്നാല്‍ അത് കൊണ്ട് നരേന്ദ്ര മോദിയെ അവരുമായി താരതമ്യപ്പെടുത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്ബനിയുമായും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ടല്ലോ. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ് മോദിക്കും, ലളിത് മോദിക്കും മോദി എന്ന പേര് കൂടിയില്ലേ. എന്ന് കരുതി അവരെ നിങ്ങളുമായി താരതമ്യം ചെയ്യാനാകുമോ. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ചുമത്തിയതും അദ്ദേഹത്തെ ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനുമെല്ലാം പിന്നില്‍ നീരവിനും ലളിതിനും മോദി എന്ന പേര് കൂടിയില്ലേ എന്ന ചോദ്യമായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ ഈസ്റ്റ് ഇന്ത്യ കമ്ബനിയുമായും, ഇന്ത്യൻ മുജാഹിദീനുമായും താരതമ്യം ചെയ്തതിന് രാഹുല്‍ഗാന്ധിക്കെതിരെ പയറ്റിയ അതേ നടപടി തന്നെയല്ലേ നിങ്ങള്‍ക്കെതിരെയും വേണ്ടത്‍?’ സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ എന്ന പേരിനോടുള്ള വിരോധം കാരണം മേക്ക് ഇൻ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്കില്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പേരും മോദി സര്‍ക്കാര്‍ മാറ്റുമോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.