Home Featured ബെംഗളൂരു∙:മഴയ്ക്കു പിന്നാലെ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു.

ബെംഗളൂരു∙:മഴയ്ക്കു പിന്നാലെ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു.

ബെംഗളൂരു∙ മഴയ്ക്കു പിന്നാലെ നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും പ്രതിരോധ നടപടികൾ ഫലം കാണുന്നില്ല. ഒരു മാസത്തിനിടെ ബിബിഎംപി പരിധിയിൽ മാത്രം 185 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1009 പേരുടെ രക്ത സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 905 പേർക്കു പനി സ്ഥിരീകരിച്ചിരുന്നു.മഴ കാര്യമായി പെയ്യുന്നില്ലെങ്കിലും റോഡരികുകളിൽ ഉൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്നതു കൊതുക് പെരുകുന്നതിനു കാരണമാകുന്നു.

മഴക്കാലത്തിനു മുൻപ് നടത്തേണ്ട ഓട ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ ജൂൺ ആദ്യവാരമാണു വിവിധ വാർഡുകളിൽ ആരംഭിച്ചത്. റോഡിലേക്ക് കോരിയിട്ട മാലിന്യം മഴയിൽ ഓടയിലേക്ക് തന്നെ ഒലിച്ചിറങ്ങി. തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെയുള്ള മാലിന്യ നീക്കവും കാര്യക്ഷമമല്ല. വീടുകളിലും അപ്പാർട്മെന്റുകളിലും മഴവെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം; ഒരാഴ്ചയ്ക്കകം ഹാജരാകാന്‍ വിനായകന് നോട്ടീസ് നല്‍കും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കും.ഏഴ് ദിവസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നത്. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടര്‍ന്നാണിത്.വിനായകന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും പൊലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെതുടര്‍ന്നാണ് എറണാകുളം നോര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം വിനായകനെതിരെ കേസെടുത്തത്.

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു.അതേസമയം, നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. പിതാവ് ഇന്നുണ്ടായിരുന്നെങ്കില്‍ ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ഡി സി സി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ, എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സനല്‍ നെടിയതറ എന്നിവരാണ് വിനായകനെതിരേ സെൻട്രല്‍ എ സി പി സി ജയകുമാറിനും എറണാകുളം നോര്‍ത്ത് സ്റ്റേഷൻ ഇൻസ്പെക്ടര്‍ക്കും പരാതിനല്‍കിയത്. ഇതിനുപുറമേ നാലു പരാതികള്‍കൂടി ലഭിച്ചതോടെയാണ്, നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ ഫ്ലാറ്റില്‍ അതിക്രമം നടത്തിയതായി വിനായകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group