Home Featured ബംഗളൂരു:ശക്തി പദ്ധതി ടാക്സികളെ നഷ്ടത്തിലാക്കിയെന്ന് പരാതി ; 27ന് ഓട്ടോ, ടാക്സി ബന്ദിന് ആഹ്വാനം.

ബംഗളൂരു:ശക്തി പദ്ധതി ടാക്സികളെ നഷ്ടത്തിലാക്കിയെന്ന് പരാതി ; 27ന് ഓട്ടോ, ടാക്സി ബന്ദിന് ആഹ്വാനം.

ബംഗളൂരു:കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ അഞ്ചിന സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായ ശക്തിപദ്ധതി സ്വകാര്യ ടാക്സി വാഹനങ്ങളെ സാമ്ബത്തിക നഷ്ടത്തിലാക്കിയതായി പരാതി.വനിതകള്‍ക്ക് സൗജന്യമായി കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസുകളില്‍ യാത്ര ചെയ്യാവുന്ന ശക്തിപദ്ധതി നിലവില്‍ വന്നതിനുശേഷം സാമ്ബത്തിക നഷ്ടം നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു ദിവസം സര്‍വിസ് നിര്‍ത്തിവെക്കാനാണ് ഈ മേഖലയിലെ 20 സംഘടനകളുടെ സംയുക്ത തീരുമാനം. ഇതുപ്രകാരം, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി യൂനിയനുകള്‍ ജൂലൈ 27ന് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.സ്വകാര്യ ബസുകള്‍ക്കാണ് ശക്തിപദ്ധതി മൂലം സാമ്ബത്തിക നഷ്ടം കൂടുതലും വന്നതെന്നാണ് ആരോപണം.

സര്‍ക്കാര്‍ ബസില്‍ സൗജന്യമായി യാത്ര ചെയ്യാനാണ് സ്ത്രീകള്‍ താല്‍പര്യപ്പെടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് സ്വകാര്യ സംഘടനകള്‍ നേരത്തേ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. സൗജന്യ യാത്ര പദ്ധതി ഓട്ടോ -ടാക്സി ഡ്രൈവര്‍മാരെയും ബാധിച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരത്തുക ലഭിക്കണമെന്നും ബൈക് ടാക്സി നിരോധിക്കണമെന്നും അവര്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.വിവിധ ട്രാന്‍സ്പോര്‍ട്ട് യൂനിയനുകളുടെ യോഗത്തിനുശേഷം ബന്ദിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ജൂണ്‍ 11ന് ആരംഭിച്ച ശക്തിപദ്ധതി 10 കോടിയിലധികം തവണ സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.

ഇന്‍സ്റ്റഗ്രാംവഴി പ്രണയം; ജാര്‍ഖണ്ഡ് സ്വദേശിയെതേടി പോളിഷ് യുവതി ഇന്ത്യയില്‍, എസിയും ടിവിയും ഒരുക്കി കാമുകന്‍

പബ്ജി ഗെയിമിലൂടേയുള്ള പ്രണത്തിനൊടുവില്‍ ഇന്ത്യൻ യുവാവിനൊപ്പം ജീവിക്കാൻ പാകിസ്താനില്‍ നിന്നെത്തിയ സീമ ഹൈദര്‍ എന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ച്‌ ദിവസം മുമ്ബ് പുറത്തുവന്നിരുന്നു.നേപ്പാള്‍ അതിര്‍ത്തി വഴിയാണ് അവര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. ഇതിന് പിന്നാലെ മറ്റൊരു യുവതി കൂടി കാമുകനെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്.പോളണ്ടില്‍ നിന്നുള്ള 49-കാരിയായ ബാര്‍ബറ പോളക്കാണ് ജാര്‍ഖണ്ഡുകാരനായ കാമുകനെ തേടി ഇന്ത്യയില്‍ വന്നത്. ഇവര്‍ക്കൊപ്പം ആറു വയസ്സുള്ള മകളുമുണ്ട്. 35-കാരനായ ഷദാബ് മാലിക്കുമായി ഇൻസ്റ്റഗ്രാം വഴിയാണ് ബാര്‍ബറ പ്രണയത്തിലായത്.

2021-ല്‍ തുടങ്ങിയ ചാറ്റിങ് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുകയായിരുന്നു. ഇതിന് പിന്നാലെ താൻ ഇന്ത്യയിലേക്ക് വരികയാണെന്ന് ബാര്‍ബറ ഷദാബിനെ അറിയിച്ചു.ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ബാര്‍ബറ ആദ്യം റാഞ്ചിയിലെ ഹോട്ടലിലാണ് താമസിച്ചത്. അതിനുശേഷം ഷദാബിന്റെ ഗ്രാമമായ ഖുത്റയിലെത്തുകയായിരുന്നു. എന്നാല്‍, അവിടുത്തെ ചൂട് ബാര്‍ബറയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ കാമുകിക്കായി ഷദാബ് വീട്ടില്‍ രണ്ട് എസികള്‍ സ്ഥാപിച്ചു. കൂടാതെ പുതിയ ടെലിവിഷനും വാങ്ങി.

2027 വരെയുള്ള ടൂറിസ്റ്റ് വിസയിലാണ് ബാബര്‍ബറ മകള്‍ക്കൊപ്പമെത്തിയത്. ഇരുവരുടേയും വിവാഹനിശ്ചയം ഉടനെതന്നെയുണ്ടാകും. ഹസാരിബാഗ് എസ്ഡിഎം കോടതിയില്‍ വിവാഹത്തിന് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group