ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.
വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം
ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോര വാര്‍ന്നു മരിച്ചു. ഇരുപതുകാരനായ ദീക്ഷിത് റെഡ്ഡിയാണ് വൃഷ്ണം മുറിച്ച് ചോര വാര്‍ന്നു മരിച്ചത്.ഇയാള്‍ വിഷാദ രോഗിയാണെന്നും ആത്മഹത്യ ചെയ്തതാകുമെന്നുമാണ് പ്രാഥമിക നിഗമനം.അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു ദീക്ഷിതിന്റെ താമസം. നാല് വര്‍ഷത്തിന് മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ചികിത്സ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹി ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്‌ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആയുഷ് ക്യാമ്ബസിലെ ഹോസ്റ്റല്‍ തൂങ്ങിമരിക്കുകയായിരുന്നു.