ബെംഗളൂരു∙ നമ്മ മെട്രോപർപ്പിൾ ലൈനിൽ 42.49 കിലോമീറ്റർ യാത്ര സാധ്യമാക്കുന്ന, കെആർ പുരം–ബയ്യപ്പനഹള്ളി രണ്ടര കിലോമീറ്റർ ഇടപ്പാത തുറക്കൽ ഒരു മാസം കൂടി വൈകിയേക്കും. റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന ഓഗസ്റ്റ് 20നു ശേഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം അവസാനത്തോടെ തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പാതയിലെ സിഗ്‌നലിങ് സംവിധാനമൊരുക്കലും, ബെന്നിഗനഹള്ളി സ്റ്റേഷൻ നിർമാണവും ഇനിയും പൂർത്തിയാകാനുണ്ട്.
ഇതിനൊപ്പം കെങ്കേരി–ചല്ലഘട്ട (1.5 കിലോമീറ്റർ) പാതയുടെ കൂടെ നിർമാണവും പൂർത്തിയാകാനുണ്ട്. ഈ പാത കൂടി തുറക്കുന്നതോടെ മെട്രോയിൽ ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 42.49 കിലോമീറ്റർ ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് പിന്നിടാനാകും. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13 കിലോമീറ്റർ പാത ഇക്കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ ബയ്യപ്പനഹള്ളി, കെആർ പുരം സ്റ്റേഷനുകളിൽ ഇറങ്ങുന്ന യാത്രക്കാരെ ബിഎംടിസി ഫീഡർ ബസുകളിലാണ് ഇരുവശങ്ങളിലേക്കും എത്തിക്കുന്നത്.
നൈസ് റോഡിന് കുറുകെ പാലംപണി :നാഗസന്ദ്ര–മാതവാര മെട്രോപാത നിർമാണത്തിന്റെ ഭാഗമായി നൈസ് റോഡിന് കുറുകെ പാലം സ്ഥാപിക്കാനുള്ള ഗർഡർ സ്ഥാപിച്ചു. പാലം സ്ഥാപിക്കുന്നതിനുള്ള അനുമതി ഉൾപ്പെടെ വൈകിയത് നിർമാണ പ്രവൃത്തികളെ ബാധിച്ചിരുന്നു. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായാണ് മാതവാരയിലെ ബാംഗ്ലൂർ രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നത്. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാതവാര എന്നീ സ്റ്റേഷനുകളാണ് പാതയിലുള്ളത്.
മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോണ്‍;
മുൻകാമുകിയെ തട്ടിക്കൊണ്ടുപോയി യുവാവ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോണ്‍. മുംബൈയിലാണ് സംഭവം നടന്നത്.19 കാരിയായ പെണ്‍കുട്ടിയെ 29 കാരനായ യുവാവ് ഗോള്‍ഡൻ നെക്സ്റ്റ് ഏരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകളെ മോചിപ്പിക്കണമെങ്കില്‍ ഐഫോണ്‍ വാങ്ങിനല്‍കുകയോ അതല്ലെങ്കില്‍ ഒന്നരലക്ഷം രൂപയോ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
അമ്മ ഉടൻ തന്നെ പൊലീസിനെ സമീപിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് പ്രതിയെ പൊലീസ് വിളിച്ചു. എന്നാല്‍ പൊലീസാണ് വിളിക്കുന്നതെന്നറിയാതെ ഇയാള്‍ ഫോണ്‍ എടുക്കുകയും ഐഫോണ്‍ വാങ്ങി നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.. എന്നാല്‍ മറുതലക്കലുള്ളത് പൊലീസാണെന്ന് പിന്നീടാണ് പ്രതി തിരിച്ചറിഞ്ഞ്. ഭയന്നുപോയ ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി രക്ഷിച്ചു.