Home Featured ജാനകി ജാനേ ഒടിടിയിലേക്ക്

ജാനകി ജാനേ ഒടിടിയിലേക്ക്

ഒരുത്തിക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജാനകി ജാനേ ഒടിടിയിലെത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യും. ചിത്രം ഉടൻ സ്ട്രീമിങ് തുടങ്ങുമെന്ന് അറിയിച്ചു കൊണ്ട് ഹോട്ട്സ്റ്റാര്‍ നേരത്തെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ സൈജു കുറുപ്പ് ആണ് നായകൻ. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ.ഒരുത്തിയിലും സൈജു – നവ്യാ നായര്‍ കോമ്ബോ ആണ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായര്‍ എന്നിവരെ കൂടാതെ ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീര്‍, അനാര്‍ക്കലി മരിക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവര്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

തക്കാളിയും ഇഞ്ചിയും കിട്ടാനില്ല; വില കുതിച്ചുയരുന്നതിന് പുറമെ മലബാറിൽ പച്ചക്കറി ക്ഷാമവും രൂക്ഷം

കോഴിക്കോട്: വില കുതിച്ചുയരുന്നതിന് പുറമേ പച്ചക്കറി ക്ഷാമവും മലബാറിലെ മാര്‍ക്കറ്റുകളില്‍ രൂക്ഷമാകുന്നു. തമിഴ്നാട്ടിലേയും കര്‍ണാകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.കഴിഞ്ഞ മാസം 15 ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും വ്യത്യസ്ഥമല്ല. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.

തക്കാളിയും ഇഞ്ചിയും തീരെ കിട്ടാനില്ല. മൈസൂര്‍, കോലാര്‍, തമിഴ്നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. ഇതുമൂലം കുതിച്ചുയരുകയാണ് പച്ചക്കറിയുടെ വില. മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62 ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്.

ഇത് ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിരുക്കുന്ന പ്രതിസന്ധിയും ചെറുതല്ല. ഒരു മാസം കഴിഞ്ഞാലേ പച്ചക്കറി വരവ് പൂര്‍വ സ്ഥിതിയിലെത്തൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. അപ്പോഴേക്കും വിളകള്‍ വിളവെടുപ്പിനു പാകമാകും. ഓണത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്നും വ്യാപാരികള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group