Home Featured ബെംഗളൂരു:നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം.

ബെംഗളൂരു:നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം.

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം.ജൂലൈ 10 മുതൽ ഓഗസ്റ്റ് 9 വരെ രാവിലെ 5 മുതൽ 7മുതൽ ബയപ്പനഹള്ളി – സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് റദ്ദാക്കി.കെ.ആർ.പുര-ബയപ്പനഹള്ളി പാതയിലെ സിഗ്നൽ പ്രവൃത്തികളെ തുടർന്നാണ് ഈ മാറ്റങ്ങൾ.ഇതേ സമയം വിവേകാനന്ദ റോഡ് മുതൽ കെങ്കേരി വരെപർപ്പിൾ റോഡിൽ സർവീസ് തുടരും.ഗ്രീൻ ലൈനിൽ നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ രാവിലെ 5 മുതൽ രാത്രി 11 വരെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകും.

പബ്ജി കളിച്ച്‌ പ്രണയത്തിലായ പാകിസ്താനി യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചിരുന്നു; ജാമ്യം അനുവദിച്ച്‌ യുപി കോടതി

പബ്ജി കളിച്ച്‌ പ്രണയത്തിലായി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവതിയും യുപി സ്വദേശിയായ യുവാവും വിവാഹം ചെയ്തുവെന്ന് കണ്ടെത്തല്‍.കാഠ്മണ്ഡുവില്‍ വെച്ച്‌ ഇരുവരും വിവാഹം കഴിച്ചുവെന്ന് യുവതി കോടതിയോട് പറഞ്ഞു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച്‌ ഗ്രേറ്റര്‍ നോയിഡ കോടതി. സീമ ഗുലാമിനെയും സച്ചിൻ മീനയെയും ജൂലൈ 4 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് സീമയെ അറസ്റ്റ് ചെയ്തതെങ്കില്‍, അനധികൃതമായി ഒരാളെ രാജ്യത്ത് താമസിപ്പിച്ചതിനാണ് സച്ചിനെതിരെ നടപടി എടുത്തത്.ജൂലൈ നാലിന് തന്നെ ഇവര്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച്‌ പ്രണയം തുറന്ന് പറഞ്ഞിരുന്നു.

വിവാഹം കഴിച്ച്‌ ഇന്ത്യയില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പബ്ജി കളിച്ച്‌ ഇവര്‍ അടുപ്പത്തിലായിരുന്നു. ഇതോടെയാണ് നാല് മക്കളെയും കൂട്ടി ഇന്ത്യയിലേക്ക് വരാൻ യുവതി തീരുമാനിച്ചത്.ജേവാര്‍ സിവില്‍ കോടതിയിലെ ജസ്റ്റിസ് നസീം അക്ബറാണ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് നടക്കുന്ന സമയം മുഴുവൻ സീമ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാൻ പാടില്ലെന്നാണ് നിര്‍ദ്ദേശം. വിളിപ്പിച്ചാല്‍ അപ്പോള്‍ തന്നെ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഏഴ് വയസിന് താഴെ പ്രായമുളള സീമയുടെ നാല് മക്കളും അവളോടൊപ്പം ജയിലിലായിരുന്നു.

പാകിസ്താനില്‍ നിന്ന് വന്ന ശേഷം കഠ്മണ്ഡുവില്‍ വെച്ച്‌ സച്ചിനെ വിവാഹം കഴിച്ചുവെന്നാണ് സീമ പറയുന്നത്. അവരെ പാകിസ്താനിലേക്ക് തിരിച്ച്‌ അയച്ചാല്‍ അവരുടെ ജീവന് തന്നെ അത് ആപത്താണ്. ചെയ്ത പ്രവൃത്തി കാരണം എല്ലാവരും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് സീമയ്ക്ക് ഭയമുണ്ടെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സച്ചിന്റെ അച്ഛൻ നേത്രപാല്‍ സിംഗിനെയും ജാമ്യത്തില്‍ വിട്ടു.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷനൽ ടൂർ കമ്പനിയിലേക്ക് ടൂർ മാനേജർസ്, ആങ്കേഴ്സിനെ (emm cee ) ആവശ്യമുണ്ട്…( Full time, part time ) താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക..74069 47775whatsapp 79070 20425

You may also like

error: Content is protected !!
Join Our WhatsApp Group