ബെംഗളൂരു:15 വർഷംമുമ്പ് സ്വയം നിർമിച്ച കല്ലറയിൽ 96-കാരന് അന്ത്യനിദ്ര. കർണാടകത്തിലെ കലബുറഗി ജില്ലയിലെ ജേവർഗിക്കടുത്ത് ഹിപ്പരഗ ഗ്രാമവാസി സിദ്ധപ്പ മൽകപ്പയാണ് അന്ത്യവിശ്രമത്തിന് കല്ലറ സ്വയം കുഴിച്ച് ഇത്രയും കാലം സംരക്ഷിച്ചുവന്നത്. ബുധനാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾ ഇതിൽ അടക്കംചെയ്തു.കർഷകകുടുംബാംഗമായ സിദ്ധപ്പയ്ക്ക് നാല് ആൺമക്കളുണ്ട്.
മരിച്ചുകഴിഞ്ഞാൽ തനിക്കുവേണ്ടി ആരും ബുദ്ധിമുട്ടരുതെന്നുകരുതി കല്ലറ നേരത്തേ തയ്യാറാക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സിദ്ധപ്പയ്ക്കും ഭാര്യ നീലമ്മയ്ക്കുമായി രണ്ട് കല്ലറകളാണ് നിർമിച്ചത്. സമീപത്ത് ചെറിയൊരു ക്ഷേത്രവും നിർമിച്ചിരുന്നു. ആറുവർഷംമുമ്പ് നീലമ്മ മരിച്ചപ്പോൾ അവർക്കുവേണ്ടി തയ്യാറാക്കിവെച്ച കല്ലറയിലാണ് അടക്കിയത്.
തൃശ്ശൂരില്‍ പനി ബാധിച്ച് രണ്ട് മരണം:തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിൻ ബീബി എന്നിവരാണ് മരിച്ചത്.തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്.പനി ബാധയെ തുടര്‍ന്ന് അനീഷ ആദ്യം സ്വകാര്യ ക്‌ളിനിക്കിലെ ഡോക്ടറെ കണ്ടിരുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരണപ്പെടുകയായിരുന്നു.നാട്ടികയില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശിനി ജാസ്മിൻ ബീബിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ച മരണപ്പെടുകയായിരുന്നു.