ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ കൂടുതൽ സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കാനൊരുങ്ങി ‘ദ ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി’ (ഇ.എൽ.സി.ഐ.ടി.എ.). നിലവിൽ നാല് സ്മാർട്ട് ബസ് സ്റ്റോപ്പുകളാണ് ഉള്ളത്. വരും നാളുകളിൽ 11 ബസ് സ്റ്റോപ്പുകൾ കൂടി സ്ഥാപിക്കാനാണ് നീക്കം.ഇ.എൽ.സി.ഐ.ടി.എ. യുടെ പരിധിയിൽ വരുന്ന 900 ഏക്കർ സ്ഥലത്ത് ബസ് സ്റ്റോപ്പിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നഗരത്തിന്റെ മറ്റുഭാഗങ്ങളിൽ കൂടി ഇത്തരം സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ബസ് കാത്തുനിൽക്കുമ്പോൾ ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യം ബസ് സ്റ്റോപ്പിലുണ്ട്. ലാപ്ടോപ്പും മൊബൈൽ ഫോണും ചാർജ് ചെയ്യാൻ സൗകര്യം, ബസ് സ്റ്റോപ്പ് വഴി കടന്നു പോകുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ, 70 ശതമാനം മാലിന്യം നിറയുമ്പോൾ ബന്ധപ്പെട്ട ജീവനക്കാരെ അറിയിക്കുന്ന സ്മാർട്ട് ഡസ്റ്റ് ബിന്നുകൾ, സി.സി.ടി.വി. ക്യാമറകൾ, ചെറു പൂന്തോട്ടം എന്നിവയെല്ലാം സ്മാർട്ട് ബസ് സ്റ്റോപ്പിലുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സിറ്റിയിൽ നാല് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ ആരംഭിച്ചത്.മറ്റു ബസ് സ്റ്റോപ്പുകളെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളുള്ളതിനാൽ യാത്രക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.ബെംഗളൂരുവിലെ മറ്റു സ്ഥലങ്ങളിലും ഇത്തരം ബസ് സ്റ്റോപ്പുകൾ വന്നാൽ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് വഴി തെളിക്കുമെന്നാണ് വിലയിരുത്തൽ. ചാർജിങ് സൗകര്യമുള്ളതിനാൽ ബസ് വരാൻ വൈകിയാലും ബസ് സ്റ്റോപ്പിലിരുന്ന് തന്നെ അത്യാവശ്യ ജോലികൾ ലാപ്ടോപ്പിൽ ചെയ്യാൻ സാധിക്കും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്; ഏറ്റവും കൂടുതല്‍ വയനാട്ടില്‍.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നത്.എംഡിഎംഎ, ഹാഷിഷ് ഓയില്‍ അടക്കമുള്ള മാരക മയക്കുമരുന്നുകളാണ് ജില്ലയിലെത്തിക്കുന്നത്. ആറ് മാസത്തിനിടെ 724.12 ഗ്രാം എംഡിഎംഎയാണ് വയനാട്ടില്‍ നിന്ന് മാത്രം പിടികൂടിയത്.വയനാട്ടിലെ ഡിജെ പാര്‍ട്ടികളിലടക്കം ഒഴുകുന്നത് മാരക മയക്കുമരുന്നുകള്‍. കഴിഞ്ഞ ദിവസം ഡിജെ പാര്‍ട്ടിയില്‍ നിന്നും എംഡിഎംഎയുമായി ഒമ്ബത് പേരാണ് അറസ്റ്റിലായത്.
മെത്താം പിത്താമിൻ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവയാണ് ആറ് മാസത്തിനിടെ വയനാട്ടില്‍ നിന്ന് മാത്രമായി പിടികൂടിയ ലഹരി വസ്തുക്കള്‍. മയക്കുമരുന്നിന് പുറമേ മദ്യ കുപ്പികളും വയനാട്ടിലേക്ക് കടത്തുന്നത് പതിവാണ്.കര്‍ണാടക, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവ വയനാട്ടിലെത്തുന്നത്. വയനാട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകളുണ്ട്. വയനാട് അതിര്‍ത്തികളില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് 11 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു