Home Featured ബെംഗളൂരു:അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി ട്രാഫിക് പോലീസ്.

ബെംഗളൂരു:അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി ട്രാഫിക് പോലീസ്.

അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവർക്ക് എതിരെ ട്രാഫിക് പൊലീസ് നടപടി കർശനമാക്കി. ഇക്കൊല്ലം മേയ് വരെ റജിസ്റ്റർ ചെയ്തത് 4,93,730 കേസുകളാണ്. ഇതിൽ നടപ്പാതകൾ കയ്യേറി പാർക്ക് ചെയ്തതിനു മാത്രമായി റജിസ്റ്റർ ചെയ്തത് 28,544 കേസുകളും നടപ്പാതകളിലൂടെ വാഹനമോടിച്ചതിനു 3100 കേസുകളും ഉൾപ്പെടുന്നു. നഗര നിരത്തുകളിലെ അപകടങ്ങളിൽ മരിക്കുന്നവരിൽ വലിയൊരു പങ്കും കാൽനട യാത്രക്കാരാണെന്നണ് കണക്ക്. അനധികൃത പാർക്കിങ്ങും നടപ്പാതകളിലൂടെയുള്ള ഡ്രൈവിങ്ങുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ തുറന്ന മാറത്തഹള്ളി അടിപ്പാതയിൽ നിയമം ലംഘിച്ചുള്ള പാർക്കിങ് തുടർച്ചയായ ഗതാഗത കുരുക്കിനു കാരണമായിരുന്നു. തുടർന്ന് പൊലീസ് നടപടി കർശന നടപടിയുമായി രംഗത്തു വരികയായിരുന്നു.

മുഴം അളവുകോല്‍ അല്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്; മുല്ലപ്പൂ വിറ്റതിന് പിഴ

കേരളത്തില്‍ മുല്ലപ്പൂകൃഷി കുറവാണെങ്കിലും ഉപയോഗത്തിന് യാതൊരു കുറവുമില്ല.കല്യാണ – ഉത്സവ സീസണുകളില്‍ കേരളത്തില്‍ മുല്ലപ്പൂ വില്‍പന നടത്താത്ത ഒരു മാര്‍കറ്റും ഉണ്ടാകില്ല. ഇപ്പോഴിതാ, ‘മുഴം’ (Cubit) എന്ന കണക്കിന് അളന്ന് തിട്ടപ്പെടുത്തി മുല്ലപ്പൂ വിറ്റതിന് പിഴയിട്ടിരിക്കുകയാണ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുഴം കണക്കില്‍ മുല്ലപ്പൂ മാല വിറ്റതിന് 2,000 രൂപ പിഴയിട്ടിരിക്കുന്നത്. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നത്. മാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയും പൂക്കളാണെങ്കില്‍ ഗ്രാം, കിലോഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം.

വരുംദിനങ്ങളിലും പരിശോധന തുടരുമെന്നും മുഴം കണക്കില്‍ വില്‍പന നടത്തുമ്ബോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നതും പിഴ നടപടിയെടുക്കാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കയ്യുടെ മുട്ടുമുതല്‍ വിരലിന്റെ അറ്റം വരെയുള്ള നീളമാണ് മുഴമായി കണക്കാക്കുന്നത്. രണ്ടു നെട്ടച്ചാണ്‍ എന്നും ഗജത്തിന്റെ പാതി എന്നും പറയപ്പെടുന്നു. ഒലിയേസ്യേ കുടുംബത്തില്‍പ്പെട്ട മുല്ലയുടെ ശാസ്ത്രനാമം ജാസ്മിനം എന്നാണ്. ലോകത്ത് 250ല്‍പ്പരം ഇനങ്ങളുള്ള മുല്ലയ്ക്ക് ഇന്‍ഡ്യയില്‍ 40 ഇനങ്ങളാണുള്ളത്. പേര്‍ഷ്യന്‍ ഭാഷയില്‍ യാസിന്‍ എന്നാണ് മുല്ലപ്പൂ അറിയപ്പെടുന്നത്, ഇതിന്റെ അര്‍ഥം ‘ദൈവത്തിന്റെ അനുഗ്രഹം’ എന്നാണ്.

You may also like

error: Content is protected !!
Join Our WhatsApp Group