മാണ്ഡ്യ: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണര്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്‌പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് സംഭവം.വെള്ളിയാഴ്ച രാത്രിയിലാണ് വിവാഹം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ വളരെ കുറവാണ്. ഇത് കാരണം കൃഷിയെല്ലാം അവതാളത്തിലായി.ഇതിനെ തുടര്‍ന്നാണ് രണ്ട് ആണ്‍കുട്ടികളെ ഗ്രാമീണര്‍ ആചാരപ്രകാരം വിവാഹം കഴിപ്പിച്ചത്.
വിവാഹ ചടങ്ങിന്റെ ഭാഗമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു. പരമ്ബരാഗത വസ്ത്രം ധരിച്ചായിരുന്നു രണ്ട് ആണ്‍കുട്ടികള്‍ വധൂവരന്മാരായി വിവാഹത്തിനായി എത്തിയത്. ഇത് തങ്ങളുടെ പൂര്‍വികര്‍ മുന്‍പ് ചെയ്തിരുന്ന ആചാരമാണ് എന്നും മഴ കുറഞ്ഞതിനാലാണ് പഴയ ആചാരത്തിലേക്ക് തിരികെ പോയതെന്നും ഗ്രാമീണര്‍ വ്യക്തമാക്കി.മഴ പെയ്യിക്കുന്നതിനുമുള്ള പ്രാര്‍ഥനാ ചടങ്ങിന്റെ ഭാഗമായാണ് വിവാഹം നടത്തിയത്.
വിവാഹം പ്രതീകാത്മകമാണ് എന്നും ഗ്രാമവാസികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കര്‍ണാടക തീരത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ നിലയിലാണ്. മിക്ക തീരദേശ ജില്ലകളിലും തെക്കന്‍ ഉള്‍പ്രദേശങ്ങളിലെ പല ജില്ലകളിലും വടക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ചിലയിടത്തും ഈ മാസം 28 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.
ബെംഗളൂരുവില്‍ മിക്കവാറും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വൈകുന്നേരമോ രാത്രിയോ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റിനും പരമാവധി താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും ആകാനും സാധ്യതയുണ്ട്
പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും തയ്യാറല്ല, മാറിനിൽക്കാൻ തയ്യാർ; കേസിൽ നൂറുശതമാനവും നിരപരാധിയാണ്,ആശങ്കയൊന്നുമില്ലെന്നും“ കെ സുധാകരൻ
തിരുവനന്തപുരം:ആവശ്യമെങ്കിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് കെ. സുധാകരൻ. പാർട്ടിക്ക് ഹാനികരമാകുന്നതൊന്നിനും താൻ തയ്യാറല്ല . അത് ചർച്ചചെയ്യുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. കേസിൽ നൂറുശതമാനവും നിരപരാധിയാണ്. കേസിനെ നേരിടാൻ ഒരു മടിയുമില്ല. ആശങ്കയൊന്നുമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.അതേസമയം പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ കെ. സുധാകരന്റെ വിശ്വസ്തൻ ആയിരുന്ന എബിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്.
സുധാകരനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതും മോൺസനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനും വേണ്ടിയാണ് ചോദ്യം ചെയ്യൽ. എബിൻ പലപ്പോഴായി മോൺസണിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
സാമ്പത്തിക ഇടപാട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എബിന്റെ ചോദ്യം ചെയ്യലിന് ശേഷമാകും സുധാകരനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കെ. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. എറണാകുളം,കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു.