ബെംഗളൂരു: വൈദ്യുതിനിരക്ക് വർധനയുടെ പേരിൽ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കാൻ ഹോട്ടലുടമകളുടെ തീരുമാനം. ഉച്ചഭക്ഷണത്തിന് 10 രൂപവരേയും ചായയ്ക്കും കാപ്പിക്കും മൂന്നു രൂപമുതൽ അഞ്ചുരൂപവരേയുമാണ് വർധിക്കുക.വാണിജ്യ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി നിരക്ക് വർധിപ്പിച്ചത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചെന്നും വിലവർധനവല്ലാതെ മറ്റ് മാർഗങ്ങളിലെന്നുമാണ് ബെംഗളൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷന്റെ വാദം.
വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലേയും നഗരങ്ങളിലേയും ഹോട്ടലുടമകളും വിലവർധിപ്പിച്ചേക്കുമെന്നാണ് വിവരം.നേരത്തേ ഇന്ധനനിരക്ക് വർധിച്ചപ്പോഴും ഹോട്ടൽ ഭക്ഷണത്തിന്റെ വില സംസ്ഥാനത്ത് വർധിപ്പിച്ചിരുന്നു. പലയിടങ്ങളിലും 10 രൂപയുണ്ടായിരുന്ന ചായയുടേയും കാപ്പിയുടേയും വില 12 രൂപയാക്കി.ഉച്ചഭക്ഷണത്തിന് അഞ്ചുരൂപവരേയാണ് വർധിപ്പിച്ചത്.
ഡീലക്സ് വിഭാഗത്തിൽപ്പെട്ട ഹോട്ടലുകൾ സ്വന്തം ഇഷ്ടപ്രകാരം വിലവർധിപ്പിക്കുന്ന സാഹചര്യവുമുണ്ടായി.വില വർധിപ്പിക്കുന്നതോടെ ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നവരാണ് പ്രതിസന്ധിയിലാകുന്നത്.നഗരത്തിൽ വിവിധ ജോലികൾ ചെയ്യുന്നവരും ഓട്ടോ, ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ള തൊഴിലാളികളും ജീവിതച്ചെലവ് കുത്തനെ ഉയരുമെന്ന ആശങ്കയിലാണ്.
മറ്റു ജില്ലകളിൽ നിന്നെത്തി നഗരത്തിൽ തനിച്ച് താമസിക്കുന്നവർക്കും വിലവർധനവ് ഭാരമാകും. അതേസമയം, പാൽവില അഞ്ചുരൂപ കൂട്ടാനുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ നീക്കവും ചായ, കാപ്പി വിലയെ ബാധിക്കും.നേരത്തേ പാലിന് വിലവർധിപ്പിച്ചപ്പോൾ ചായയുടേയും കാപ്പിയുടേയും അളവ് ഹോട്ടലുകൾ കുറച്ചിരുന്നു.
അര്‍ധരാത്രി കൊച്ചിയിലെ താമസസ്ഥലത്തെത്തി, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്; ലൈവില്‍ ‘തൊപ്പി’
പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസില്‍ ഗെയിമറും യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ അര്‍ധരാത്രി കൊച്ചിയിലെത്തി.ഇവിടെ സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ പുറത്തിറക്കിയത്.പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ലോക്കോ’യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. പൊലീസാണെന്നു പറഞ്ഞ് ആരോ വാതില്‍ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് ലൈവില്‍ യുവാവ് പറഞ്ഞു. ആദ്യം വന്ന് പൊലീസ് വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു.
എന്നാല്‍, അകത്തുനിന്ന് ശ്രമിച്ചിട്ടും വാതില്‍ തുറക്കാനാകുന്നില്ലെന്ന് നിഹാദ് അറിയിച്ചു. തുടര്‍ന്ന് താക്കോല്‍ പൊലീസിനു നല്കി പുറത്തുനിന്ന് വാതില്‍ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.പൊലീസാണോ ഗുണ്ടകളാണോ എന്ന് അറിയില്ലെന്നും കുറച്ചുനേരമായി വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം ലൈവില്‍ അറിയിച്ചു. ഇങ്ങനെ വീട്ടില്‍ വന്നു വാതില്‍ ചവിട്ടിപ്പൊളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ചുമുൻപ് പൊലീസ് വിളിച്ചപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും നിഹാദ് പറഞ്ഞു.
ഈ സമയത്ത് വന്ന് അറസ്റ്റ് ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണെന്നും യുവാവ് ആരോപിച്ചു. രാഷ്ട്രീയക്കാരുടെ ഒരുപാട് കേസുകള്‍ നിലവിലുണ്ട്. അതെല്ലാം മുക്കാനാണ് ഇതെന്നും നിഹാദ് കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖും നല്കിയ പരാതികളിലാണ് നടപടി.ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതതടസം സൃഷ്ടിച്ചു, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.