Home Featured ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിൽ നന്ദിനി ഉത്‌പന്നങ്ങളുമായി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിൽ നന്ദിനി ഉത്‌പന്നങ്ങളുമായി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിലൂടെ നന്ദിനി ഉത്‌പന്നങ്ങൾ വിൽക്കാൻ കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്.) പദ്ധതി.മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും സഹകരണവകുപ്പുമന്ത്രി കെ.എൻ. രാജണ്ണയുമായി ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി കെ.എം.എഫ്. പ്രസിഡന്റ് ഭീമ നായിക് പറഞ്ഞു.ഇന്ദിരാ കാന്റീനുകളിൽ പ്രത്യേക കൗണ്ടർ നിർമിച്ചായിരിക്കും നന്ദിനി ഉത്‌പന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുക.

ഐസ്‌ക്രീമുകൾ, സംഭാരം, നെയ്യ്, വെണ്ണ, ചോക്ലേറ്റുകൾ, പാലുപയോഗിച്ച് നിർമിക്കുന്ന പാനീയങ്ങൾ തുടങ്ങിയവയാണ് ഇത്തരം കൗണ്ടറുകളിൽ ലഭ്യമാക്കുക.പുറത്ത് വിൽക്കുന്ന അതേവിലതന്നെയാണ് നന്ദിനി ഉത്‌പന്നങ്ങൾക്ക് ഇന്ദിരാ കാന്റീനുകളിലും ഈടാക്കുകയെന്നാണ് സൂചന.നേരത്തേ മംഗളൂരു ബൺ, റാഗി മുദ്ദെ തുടങ്ങിയവ ഇന്ദിരാ കാന്റീനുകളിലെ മെനുവിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലേയാണ് നന്ദിനി ഉത്‌പന്നങ്ങളും ഇന്ദിരാ കാന്റീനുകളിൽ ഇടംപിടിക്കുന്നത്.

പിങ്ക് വാട്ട്സാപ്പ് കെണിയൊരുക്കി വ്യാജന്‍മാര്‍!

പുതിയ കെണിയുമായി വ്യാജന്മാര്‍. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാര്‍ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയര്‍ ചെയ്യുന്നത്.തട്ടിപ്പുകാര്‌ ഈ ലിങ്ക് പലര്‍ക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ പുതിയ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെടുന്നു. അടുത്തിടെ ‘പിങ്ക് വാട്ട്‌സാപ്പി’നെ കുറിച്ച്‌ മുംബൈ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഈ പുതിയ തട്ടിപ്പിനെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. കൂടാതെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും പറയുന്നു. ഇതൊരു മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇത് വഴി നിങ്ങളുടെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വ്യാജന്മാര്‍ സജീവമാകുന്നതൊരു പതിവ് കാഴ്ചയായിരിക്കുകയാണ്.

ഉപയോക്താക്കളെ അവരുടെ കെണിയില്‍ വീഴ്ത്തി സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധങ്ങളായ പുതിയ തന്ത്രങ്ങളും വഴികളുമായാണ് ഇക്കൂട്ടര്‍ സജീവമായിരിക്കുന്നത്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വിവിധ അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ കോണ്‍ടാക്റ്റ് നമ്ബറുകളും സേവ് ചെയ്ത ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്ബത്തിക നഷ്ടങ്ങള്‍,സ്പാം ആക്രമണം, മൊബൈല്‍ ഉപകരണങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുക എന്നിവയും ഇതിന്റെ ഫലങ്ങളാണ്.

ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലില്‍ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടനെ അത് അണ്‍ഇൻസ്റ്റാള്‍ ചെയ്യുകയാണ്. കൂടാതെ അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത നിങ്ങള്‍ പരിശോധിച്ചിട്ടില്ലെങ്കില്‍ പണി കിട്ടാൻ സാധ്യതയേറെയാണെന്ന് ഓര്‍ക്കുക. ഔദ്യോഗിക ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളില്‍ നിന്നോ മാത്രം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.

ശരിയായ ആധികാരികതയോ സ്ഥിരീകരണമോ ഇല്ലാതെ ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവര്‍ക്ക് കൈമാറരുത്.ലോഗിൻ ക്രെഡൻഷ്യലുകള്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, സമാന വിവരങ്ങള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങളോ സാമ്ബത്തിക വിവരങ്ങളോ ഓണ്‍ലൈനില്‍ ആരുമായും പങ്കിടാതിരിക്കുക. സൈബര്‍ കുറ്റവാളികളുടെ കെണിയിലകപ്പെടാതെ ഇരിക്കാൻ ‌ ജാഗ്രത പാലിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group