Home Featured കേരള ആർടിസി കുറിയർ സർവീസ്;ബെംഗളൂരുവിലും മൈസൂരുവിലും കൗണ്ടറുകൾ ആരംഭിക്കൽ അനിശ്ചിതത്തിൽ.

കേരള ആർടിസി കുറിയർ സർവീസ്;ബെംഗളൂരുവിലും മൈസൂരുവിലും കൗണ്ടറുകൾ ആരംഭിക്കൽ അനിശ്ചിതത്തിൽ.

ബെംഗളൂരു∙ കേരള ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് ബെംഗളൂരുവിലും മൈസൂരുവിലും കൗണ്ടറുകൾ ആരംഭിക്കുന്നത് വൈകുന്നു. കേരളത്തിലെ 55 ഡിപ്പോകളെ ബന്ധിപ്പിച്ച് കഴിഞ്ഞ ആഴ്ചയാണ് കുറിയർ സർവീസ് ആരംഭിച്ചത്. കേരളത്തിൽ കെഎസ്ആർടിസി നേരിട്ടാണ് കുറിയർ സർവീസ് നടത്തുന്നതെങ്കിൽ കേരളത്തിന് പുറത്ത് സ്വകാര്യ ഫ്രാഞ്ചൈസികൾ വഴിയാണ് ബുക്കിങ്ങും വിതരണവും നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലാണ് കൗണ്ടർ സ്ഥാപിക്കുക. ബന്ധപ്പെട്ട ഏജൻസികളെ ഏൽപിച്ചാൽ മാത്രമേ കൗണ്ടർ ഉൾപ്പെടെ അടുത്ത മാസമെങ്കിലും പ്രവർത്തന സജ്ജമാക്കാൻ സാധിക്കുകയുള്ളൂ. കുറിയർ സർവീസ് തുടങ്ങിയത് അറിഞ്ഞ് ഒട്ടേറെ പേരാണ് ഇത് സംബന്ധിച്ച വിവരങ്ങൾക്കായി കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറുകളിൽ എത്തുന്നത്.

സംസ്ഥാനാന്തര റൂട്ടിൽ എന്നും മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ കുറിയർ സർവീസ് വന്നാൽ ടിക്കറ്റിതര വരുമാനത്തിലും കേരള ആർടിസിക്ക് ഗുണകരമാകും. തിരക്ക് കുറവുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളും കർണാടക ആർടിസിയും പാഴ്സൽ സർവീസുകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് നഷ്ടം നികത്തുന്നത്.

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച്‌ ഹെെക്കോടതി; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാര്‍ശ ഹെെക്കോടതി ശരിവെച്ചു.ശുപാര്‍ശ പുനഃ പരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന ശുപാര്‍ശ ഹെെക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്ബ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്.

അത് പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group