വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി.വിവാഹിതയായ സ്ത്രീക്ക് മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്‍റെ ഹരജി പരിഗണിച്ച് അനുകൂല വിധി നല്‍കിയത്.പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ല -കോടതി പറഞ്ഞു.
തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. ജോലി സ്ഥലത്തുവെച്ചാണ് യുവാവുമായി പരിചയത്തിലായത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ഏറെ നാള്‍ ബന്ധം തുടര്‍ന്ന ശേഷം ഇയാള്‍ വിവാഹവാഗ്ദനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് സ്ത്രീ പരാതി നല്‍കിയത്. എന്നാല്‍ താൻ പരാതിക്കാരിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും, വിവാഹിതയായതിനാല്‍ താൻ വിവാഹവാഗ്ദാനം നല്‍കിയിട്ടില്ലെന്നും പ്രതിയായ യുവാവ് കോടതിയില്‍ പറഞ്ഞു.
നേരത്തെയുള്ള വിവാഹത്തില്‍ നിന്ന് സ്ത്രീ നിയമപരമായി മോചനം നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് പറയാനാകില്ല. പ്രതി സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കിയെന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല -കേസ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു.
ഹനുമാന് റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്നു; “ആദിപുരുഷ്’ പ്രദര്‍ശനത്തിനിടെ യുവാവിന് മര്‍ദനം
ഹൈദരാബാദ് > “ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ഓം റൗത്തിന്റെ അഭ്യര്‍ത്ഥന.തീയറ്റര്‍ ഉടമകള്‍ അത് നിറവേറ്റുകയും ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദിലെ ഭ്രമരംബ തിയേറ്ററില്‍ ഹനുമാന് മാറ്റിവച്ച സീറ്റില്‍ ഇരുന്ന യുവാവിന് മര്‍ദനമേറ്റു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ട്വിറ്ററിലാണ് മര്‍ദനമേറ്റെന്നുള്ള വിവരവും വീഡിയോയും പ്രചരിക്കുന്നത്.
റിസര്‍വ് ചെയ്ത സീറ്റില്‍ കാവി തുണിയും പഴവര്‍ഗങ്ങളും, ഹനുമാന്റെ വിഗ്രഹം വരെ വച്ചാണ് തിയറ്ററുകളില്‍ അലങ്കരിച്ചിരിക്കുന്നത്. സിനിമയ്ക്കെതിരെ മോശം റിവ്യൂ പറഞ്ഞ പ്രേക്ഷകനെ പ്രഭാസ് ആരാധകര് വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കര്ണാടകയലെ ഒരു തിയേറ്ററില് നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന്റെ അഭിപ്രായത്തെ തുടര്ന്നാണ് പ്രഭാസ് ആരാധകര് ക്ഷുഭിതരായത്. സിനിമയെപ്പറ്റി മോശം റിവ്യൂകളാണ് പുറത്തുവരുന്നതും.