കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരിയ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ച് വരികയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
പള്‍മണോളജി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ.ഗുരുപ്രസാദ് ഭട്ടാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ ചികിത്സിക്കുന്നത്.‘പാര്‍വതി സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ എം ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. മുഖ്യമന്ത്രി അവരെ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ മണിപ്പാല്‍ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
ബോര്‍ഡിങ് പാസിന് നിങ്ങളുടെ മുഖം മാത്രം മതി! രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഹൈടെക് സംവിധാനം വരുന്നു
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് ഇനി സ്വന്തം മുഖത്തിന്റെ ഫോട്ടോ മാത്രം മതിയാകും.അധികം വൈകാതെ തന്നെ ഈ സേവനം എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് വിവരം. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിനിടയിലാണ് ഇപ്പോള്‍ മുഖം ബോര്‍ഡിംഗ് പാസ് ആയി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതിലൂടെ വിമാനത്താവളത്തിലെ തിരക്ക് 30 ശതമാനം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.എയ്റോസ്പേസ്, സ്പേസ്, ഡിഫൻസ് ടു സെക്യൂരിറ്റി, ട്രാൻസ്പോര്ട്ടേഷൻ കമ്ബനിയായ തേല്‍സ് ഇന്ത്യയിലെ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളില്‍ ആരെയും ബന്ധപ്പെടുകയോ കാണുകയോ ചെയ്യാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിനുള്ള അത്യാധുനിക സാങ്കേതിക വിദ്യയാണ് കമ്ബനി വികസിപ്പിച്ചതെന്ന് വൈസ് പ്രസിഡന്റും താല്സ് ഇന്ത്യാ മേധാവിയുമായ ആശിഷ് സറഫ് പറഞ്ഞു. ബോര്‍ഡിംഗ് പാസ് രജിസ്റ്റര്‍ ചെയ്യാനും മുഖം സ്കാൻ ചെയ്യാനും ഡിജിയാത്ര (DigiYatra) ആപ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാവണം. അതിനുശേഷം വ്യക്തി വിവരങ്ങള്‍ ആധാര്‍ വഴിയോ അല്ലെങ്കില്‍ ഡിജിലോക്കര്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് യാത്രക്കാരന്റെ സെല്‍ഫി അപ് ലോഡ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാം.