Home Featured കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.മൂന്ന് സീറ്റുകളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍, നിലവിലെ ശാസ്ത്രസാങ്കേതിക മന്ത്രി എന്‍.എസ്‌ ബോസരാജു, മുന്‍ എം.എല്‍.സി തിപ്പനപ്പ കാമക്‌നൂര്‍ എന്നിവരായിരിക്കും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുക. ഈ മാസം 30നാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍‌ മത്സരിക്കാനായി കൗണ്‍സില്‍ മെമ്ബര്‍മാരായ ലക്ഷമണ്‍ സവാദി, ആര്‍ ശങ്കര്‍, ചിഞ്ചനാശ്വര്‍ എന്നിവര്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭര്‍ത്താവ് ഭാര്യയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഹിന്ദു വിവാഹ നിയമ പ്രകാരം ക്രൂരത’; എന്നാല്‍ ഐപിസി നിയമ പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി

ബെംഗ്ളുറു: ഭര്‍ത്താവ് ഭാര്യയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഹിന്ദു വിവാഹ നിയമം 1955 പ്രകാരം ക്രൂരതയാണെന്ന് കര്‍ണാടക ഹൈകോടതി.എന്നാല്‍ ഐപിസി 498 എ വകുപ്പ് പ്രകാരം ക്രൂരതയല്ലെന്നും കുറ്റം ചുമത്താനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ബെഞ്ച് ഈ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഐപിസി സെക്ഷൻ 498 എ, 1961ലെ സ്ത്രീധന നിരോധന നിയമം സെക്ഷൻ നാല് എന്നിവ പ്രകാരം തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈകോടതിയെ സമീപിച്ചത്.

ഒരു പ്രത്യേക ആത്മീയ ചിട്ട പിന്തുടരുന്നയാളാണ് ഭര്‍ത്താവ് എന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ഒരേയൊരു ആരോപണം. ‘ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അയാള്‍ക്ക് ഒരിക്കലും ഉദ്ദേശമില്ലായിരുന്നു, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 12(1)(എ) പ്രകാരം ലൈംഗിക ബന്ധം പുലര്‍ത്താത്തത് ക്രൂരതയ്ക്ക് തുല്യമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ വകുപ്പ് 498 എ പ്രകാരം നിര്‍വചിച്ചിരിക്കുന്ന ക്രൂരതയുടെ പരിധിയില്‍ വരുന്നതല്ല’, ബെഞ്ച് വ്യക്തമാക്കി.

2019 ഡിസംബര്‍ 18നാണ് ദമ്ബതികള്‍ വിവാഹിതരായത്, എന്നാല്‍ ഭാര്യ ഭര്‍തൃവീട്ടില്‍ താമസിച്ചത് 28 ദിവസം മാത്രമാണ്. 2020 ഫെബ്രുവരി അഞ്ചിന്, സെക്ഷൻ 498 എ, സ്ത്രീധന നിയമം എന്നിവ പ്രകാരം പൊലീസില്‍ പരാതി നല്‍കി. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ കുടുംബ കോടതിയില്‍ കേസും ഫയല്‍ ചെയ്തു. 2022 നവംബര്‍ 16ന് വിവാഹം റദ്ദാക്കിയെങ്കിലും, ക്രിമിനല്‍ കേസുമായി ഭാര്യ മുന്നോട്ട് പോയി. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈകോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group