Home Featured ബെംഗളൂരു:ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 1,000 പേര്‍ പുറത്തേക്കെന്ന് സൂചന.

ബെംഗളൂരു:ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 1,000 പേര്‍ പുറത്തേക്കെന്ന് സൂചന.

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്ബനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്ബനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്ബനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച്‌ ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്ബനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും.

കഴിഞ്ഞ വര്‍ഷം ബൈജൂസ്‌ രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച്‌ വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്ബനി സ്വീകരിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍.2022 ഒക്‌ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ 2,500 തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ്‌ പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചോടെ കമ്ബനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ കമ്ബനിയുടെ മൂല്യം ഒരിക്കല്‍ 22 ബില്യണ്‍ ഡോളറായിരുന്നു. 2011 ല്‍ സ്ഥാപിതമായ ബൈജൂസ്‌ കഴിഞ്ഞ ദശകത്തില്‍ ജനറല്‍ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകര്‍ഷിച്ചു.കമ്ബനി ഒരു കാലത്ത് അതിന്റെ വിജയഗാഥകള്‍ക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളില്‍, നിയമപരവും സാമ്ബത്തികവുമായ പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്ബനിയുടെ മൂല്യനിര്‍ണ്ണയം 8.2 ബില്യണ്‍ ഡോളറായി കുറഞ്ഞു.

വധു കൂളിങ് ഗ്ലാസ് വെയ്ക്കണം,സ്ത്രീധനം കൂടുതല്‍വേണം;വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ ബന്ധുക്കള്‍

ഓരോ വിവാഹവും സന്തോഷത്തിന്റെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകാറുള്ളത്. രണ്ട് പേരുടെ ജീവിതത്തിലെ നിര്‍ണായകമായ ദിവസം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ മനോഹരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു.എന്നാല്‍ ആ ദിവസം വാക്കുതര്‍ക്കത്തിലും അടിപിടിയിലും അവസാനിച്ചാല്‍ എങ്ങനെയുണ്ടാകും?അത്തരമൊരു സംഭവമാണ് ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡില്‍ നടന്നത്. ഹരഖ്പുര്‍ സ്വദേശി അമര്‍ജിത് വര്‍മയെ വധുവിന്റെ വീട്ടികാര്‍ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

വരനും വധുവും പരസ്പാരം മാലകള്‍ അണിയുന്ന ‘ജയ് മാല’ ചടങ്ങ് തുടങ്ങുന്നതിന് മുമ്ബ് വധു കൂളിങ് ഗ്ലാസ് വെയ്ക്കണമെന്ന് അമര്‍ജിത് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വധുവും വീട്ടുകാരും ഇത് എതിര്‍ത്തു. തുടര്‍ന്ന് അമര്‍ജിത്തിന്റെ സുഹൃത്തുക്കള്‍ പ്രശ്നമുണ്ടാക്കി.ആവശ്യപ്പെട്ട സ്ത്രീധനം തന്നിട്ടില്ലെന്നും കൂടുതല്‍ വേണമെന്നും അമര്‍ജിത് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ വരനെ വധുവിന്റെ കുടുംബം മരത്തില്‍ കെട്ടിയിടുകയായിരുന്നു. മണിക്കൂറുകളോളം അമര്‍ജിത് ഈ നില തുടര്‍ന്നു.

പിന്നീട് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. തുടര്‍ന്ന് സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ അമര്‍ജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.വരനെ മരത്തില്‍ കെട്ടിയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു. വധുവിന്റെ ബന്ധുക്കള്‍ രോഷാകുലരാകുന്നത് വീഡിയോയില്‍ കാണാം. സ്ത്രീധനം ചോദിക്കുന്നവരോട് ഇത്തരത്തില്‍ തന്നെയാണ് പെരുമാറേണ്ടത് എന്ന് ആളുകള്‍ ഈ വീഡിയോക്ക് താഴെ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group