Home Featured വിവാഹശേഷം ശാരീരികബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി.

വിവാഹശേഷം ശാരീരികബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി.

ബെംഗളൂരു: ശാരീരികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് തയ്യാറാകാത്തത് 498 എ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് കർണാടക ഹൈക്കോടതി.ആത്മീയവീഡിയോകൾ സ്ഥിരമായി കാണുന്ന ഭർത്താവ് ശാരീരികബന്ധത്തിലേർപ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ ക്രിമിനൽ പരാതി ഹൈക്കോടതി തള്ളി.

വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തിൽ ഏർപ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.ഭർത്താവിനും വീട്ടുകാർക്കുമെതിരേ ഭാര്യ നൽകിയ പരാതിയിലുള്ള നിയമനടപടികൾ ഹൈക്കോടതി റദ്ദാക്കി.ശാരീരികബന്ധത്തിലേർപ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

ഉന്നതവിജയം നേടിയ മകള്‍ക്ക് പകരം അച്ഛനെ പൊന്നാടയണിയിച്ച്‌ നടന്‍ വിജയ്, ബാപ്പ അല്ല മകളാണ് പരീക്ഷയെഴുതിയതെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞദിവസം ആയിരുന്നു തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ചത്.നടൻ വിജയയുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കം നീലാങ്കരയിലുള്ള ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ ചടങ്ങില്‍ ഉന്നതവിജയം നേടിയ മകള്‍ക്ക് പകരം ആ കുട്ടിയുടെ പിതാവിനെ വിജയ് പൊന്നാട അണിയിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പരീക്ഷകളില്‍ ഉന്നതവിജയം നേടിയ നൂറുകണക്കിന് കുട്ടികളെയാണ് ചടങ്ങില്‍ ആദരിച്ചത്. അറുന്നൂറില്‍ അറുന്നൂറ് മാര്‍ക്ക് നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലേസ് ആണ് സമ്മാനിച്ചത്.

എന്നാല്‍, പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആയിഷ എന്ന കുട്ടിക്ക് പകരം കുട്ടിയുടെ പിതാവിനെയാണ് വിജയ് പൊന്നാട അണിയിച്ചത്.സിനിമയില്‍ മാസ് ഡയലോഗുകളും സൂപ്പര്‍ പരിവേഷ കഥാപാത്രങ്ങളും ചെയ്യുന്ന വിജയ് അവാര്‍ഡ് ദാന ചടങ്ങില്‍ ചെയ്തത് മോശമായ കാര്യമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പരീക്ഷ എഴുതിയത് മകളാണെന്നും അച്ഛനല്ലെന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group