ബംഗളൂരു:വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിച്ചിരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.സൗജന്യമായി വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.’എല്ലായ്‌പ്പോഴും വാഗ്ദാനങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ‘ഗൃഹജ്യോതി’ പദ്ധതി നടപ്പാക്കുന്ന കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.
അതിനാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്തെ ആളുകളെല്ലാം അതിന് അപേക്ഷിക്കണം. അതിനായി തിരക്കു കൂട്ടേണ്ടതുമില്ല.
എന്നാല്‍, അപേക്ഷിച്ചിട്ടുണ്ടെന്നത് ഗുണഭോക്താക്കള്‍ ഉറപ്പു വരുത്തണം. എങ്കില്‍, അടുത്ത മാസം മുതല്‍ അവര്‍ക്ക് വൈദ്യുതി ബില്ലുകള്‍ ലഭിക്കില്ല. നമ്മുടെ ഊര്‍ജ മന്ത്രി ഇതേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം നല്‍കിയിട്ടുണ്ട്. അതിനാല്‍, മടികൂടാതെ ഗൃഹജ്യോതി പദ്ധതിക്ക് അപേക്ഷിക്കുക’ -ഡി.കെ ട്വിറ്ററില്‍ കുറിച്ചു.
ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടു; മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പൊലീസ് കേസെടുത്തു.