Home Featured ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ട്രെയിൻ 28 ന് സർവീസ് ആരംഭിക്കും

ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ട്രെയിൻ 28 ന് സർവീസ് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് ട്രെയിൻ 28 ന് സർവീസ് ആരംഭിക്കും. 26 ന് വെര്ച്ച്യാലായി ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിന് 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കും.

യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ദാവനഗരെയിൽ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്കുള്ള യാത്രാസമയം 7 മണിക്കൂറായി കുറയ്ക്കാൻ വന്ദേഭാരത് സഹായിക്കും. നിലവിൽ 10 മണിക്കൂറോളം സമയം ട്രെയിൻ യാത്രക്ക് വേണ്ടിവരുന്നുണ്ട്.

സിവില്‍ കോഡും സവര്‍ക്കറും പ്രതിപക്ഷ ഐക്യത്തില്‍ ഇടങ്കോലാക്കി ബി.ജെ.പി

പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് ഇടങ്കോലായി ഏക സിവില്‍ കോഡ്, സവര്‍ക്കര്‍ വിഷയങ്ങള്‍ ഉപയോഗപ്പെടുത്താൻ ബി.ജെ.പി ശ്രമം.നിയമ കമീഷൻ വഴി വീണ്ടും ചര്‍ച്ചക്ക് എടുത്തിട്ട ഏക സിവില്‍ കോഡിന്‍റെ കാര്യത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമല്ല. കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍നിന്ന് ഹിന്ദുത്വവാദി സവര്‍ക്കറെ വെട്ടിമാറ്റിയത് ശിവസേനയെ പ്രകോപിപ്പിക്കാനും ബി.ജെ.പി ആയുധമാക്കുന്നു.

ജാതി സെൻസസിനു വേണ്ടിയുള്ള ശക്തമായ ആവശ്യം മുന്നോട്ടുവെച്ചത് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തിന് ബലം പകര്‍ന്നതിനൊപ്പം ബി.ജെ.പിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ഇത് പൊളിക്കാൻ ഏക സിവില്‍ കോഡും സവര്‍ക്കറും ചര്‍ച്ചയിലേക്ക് കൊണ്ടുവരാൻ ബി.ജെ.പി തീവ്രശ്രമം നടത്തുന്നുണ്ട്. ബി.ജെ.പിയുടെ തന്ത്രം തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങളാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവരുന്നത്.

ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തെ ശക്തമായി നേരിടുന്നുവെന്ന സന്ദേശം നല്‍കാൻ തെക്കേന്ത്യൻ സംസ്ഥാനത്തെ പുതിയ സര്‍ക്കാറിലൂടെ ശ്രമിക്കുന്ന കോണ്‍ഗ്രസ്, സവര്‍ക്കറുടെ പാഠഭാഗം ഒഴിവാക്കിയപ്പോള്‍ ശിവസേനക്ക് നേരെയാണ് ബി.ജെ.പി തിരിഞ്ഞത്. നിങ്ങളുടെ ചിന്താധാര എവിടെപ്പോയി, സവര്‍ക്കറെ കര്‍ണാടക സര്‍ക്കാര്‍ അപമാനിച്ചതിനെ പിന്തുണക്കുന്നുണ്ടോ എന്നാണ് താക്കറെ വിഭാഗം ശിവസേനയോട് മഹാരാഷ്ട ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചോദിച്ചത്.

ഈ ചോദ്യം എൻ.സി.പി നേതാവ് ശരദ് പവാറിനു നേരെയും ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എൻ.സി.പിയും ശിവസേനയും സഖ്യകക്ഷികളാണ്.ഏക സിവില്‍ കോഡ് ബഹുസ്വര സമൂഹത്തില്‍ അടിച്ചേല്പിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. ഏതെങ്കിലും ഒരു സമുദായത്തെ സിവില്‍ കോഡ് ലക്ഷ്യം വെക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന നിലപാട് പവാറും മുന്നോട്ടു വെച്ചു.സമവായമില്ലാതെ സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും പഴയ ബി.ജെ.പി സഖ്യകക്ഷിയായ ജനതദള്‍-യുവിന്‍റെ നിലപാട് അല്‍പം വേറിട്ടതാണ്.

രാഷ്ട്രീയ ഉപകരണമാക്കാതെ ജനക്ഷേമത്തിനുള്ള പരിഷ്കരണ നടപടിയായി ഏക സിവില്‍ കോഡിനെ കാണണമെന്നാണ് 2017ല്‍ പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ നിയമ കമീഷനെ നിലപാട് അറിയിച്ചതെന്ന് ജനതദള്‍-യു വക്താവ് കെ.സി. ത്യാഗി വിശദീകരിച്ചു. ജാതി സെൻസസ് പിന്നാക്കക്ഷേമ പദ്ധതികള്‍ അര്‍ഹരിലേക്ക് എത്തുന്നത് ഉറപ്പാക്കാനുള്ള വലിയ ചുവടുവെയ്പാണെന്ന് കോണ്‍ഗ്രസും ജനതദള്‍-യു, സമാജ്വാദി പാര്‍ട്ടി തുടങ്ങി വിവിധ പ്രാദേശിക പാര്‍ട്ടികളും ചൂണ്ടിക്കാണിക്കുമ്ബോള്‍, മുന്നാക്ക താല്‍പര്യങ്ങള്‍ മുറുകെ പിടിക്കുകയും പിന്നാക്ക താല്‍പര്യ സംരക്ഷകരെന്ന് വാദിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ അത് വെള്ളം കുടിപ്പിക്കുന്നുണ്ട്.

പ്രതിപക്ഷം ജാതി സെൻസസിനെക്കുറിച്ച്‌ പറയുമ്ബോള്‍, പുതിയ വിഷയങ്ങളിലേക്ക് ചര്‍ച്ച മാറ്റിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

You may also like

error: Content is protected !!
Join Our WhatsApp Group