Home Featured ബെംഗളൂരു- ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് 26 മുതൽ.

ബെംഗളൂരു- ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് 26 മുതൽ.

ബെംഗളൂരു: കർണാടകത്തിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലേക്ക്. ബെംഗളൂരുവിൽനിന്ന് ധാർവാഡിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് 26-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്യുമെന്നാണ് സൂചന.ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയായി വരുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തിന് കാത്തിരിക്കയാണെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ബെംഗളൂരുവിൽനിന്ന് ധാർവാഡിലേക്ക് വന്ദേഭാരത് സർവീസ് തുടങ്ങുന്നതോടെ യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും. നിലവിൽ സാധാരണ തീവണ്ടികളിൽ ധാർവാഡിലെത്തണമെങ്കിൽ 10 മണിക്കൂർ വേണം.

വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ധാർവാഡിലേയും സമീപപ്രദേശങ്ങളിലേയും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരുവിലെ യശ്വന്തപുരയിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് ദാവണഗെരെയിൽ മാത്രമായിരിക്കും സ്റ്റോപ്പുണ്ടാകുക.

ചൊവ്വാഴ്ചകളിൽ ഒഴികെ എല്ലാദിവസവും സർവീസുകളുണ്ടാകും.നിലവിൽ സർവീസ് നടത്തുന്ന ചെന്നൈ- ബെംഗളൂരു- മൈസൂരു വന്ദേഭാരത് എക്സ്പ്രസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെന്നൈയിൽനിന്ന് ബെംഗളൂരുവിലേക്ക് നാലരമണിക്കൂറും ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് രണ്ടുമണിക്കൂറുമാണ് യാത്രാസമയം.ദക്ഷിണേന്ത്യയിൽ ആദ്യമായി സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസാണിത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ദമ്ബതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരം; വിവാഹം രജിസ്റ്റര്‍ ചെയ്യാൻ എത്തുന്ന ദമ്ബതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സര്‍ക്കാര്‍.രജിസ്ട്രേഷനായി എത്തുന്ന ദമ്ബതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ പരിശോധിക്കേണ്ടതില്ല. വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തില്‍ ദമ്ബതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറഞ്ഞു.

മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നല്‍കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റു വ്യവസ്ഥകള്‍ പാലിച്ച്‌ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും.

വ്യത്യസ്ത മതക്കാരായ ദമ്ബതികളുടെ വിവാഹം കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. മാതാപിതാക്കള്‍ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group