Home Featured കര്‍ണാടകയിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ, 2 മാസത്തിനിടെ 5-ാം തവണ; 60 പേര്‍ ആശുപത്രിയില്‍

കര്‍ണാടകയിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ, 2 മാസത്തിനിടെ 5-ാം തവണ; 60 പേര്‍ ആശുപത്രിയില്‍

കര്‍ണാടകയിലെ ഹസൻ ജില്ലയില്‍ കെ.ആര്‍. പുരത്തെ സ്വകാര്യ നേഴ്സിങ് കോളേജില്‍ വൻ ഭക്ഷ്യവിഷബാധ. ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ഇതില്‍ രണ്ടുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്‍ഥികളുമുണ്ട്.

കെ.ആര്‍. പുരത്തെ രാജീവ് നേഴ്സിങ് കോളേജിലാണ് ഭക്ഷ്യവിഷബാധ.ഭക്ഷണത്തെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു. നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണിത്.

മന്നത്തിലെത്തി ഷാരൂഖ് ഖാന് ഭക്ഷണമെത്തിച്ച്‌ സ്വിഗി ജീവനക്കാര്‍; വഴിത്തിരിവായത് ട്വിറ്റര്‍ ചാറ്റ്

മലയാളികളടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ മുംബൈയിലുള്ള ഔദ്യോഗിക വസതിയാണ് മന്നത്.സ്വിഗി ജീവനക്കാര്‍ മന്നത്തിലെത്തി ഷാരൂഖ് ഖാന് ഭക്ഷണമെത്തിച്ച വാര്‍ത്ത പലരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ്, അതും അദ്ദേഹം ഓര്‍ഡര്‍ ചെയ്യാതെ തന്നെ. ഒരു ട്വിറ്റര്‍ ചാറ്റാണ് എല്ലാത്തിനും വഴിത്തിരിവായത്.ആസ്ക് എസ്‌ആര്‍കെ (Ask SRK) എന്ന ചോദ്യോത്തര സെഷനിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു ഷാരൂഖ് ഖാൻ.

ഇതിനിടെയാണ് ഒരു ആരാധകര്‍ അദ്ദേഹത്തോട് ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചത്. ”എന്താ സഹോദരാ, നിങ്ങള്‍ സ്വിഗിയിലാണോ ജോലി ചെയ്യുന്നത്? നിങ്ങള്‍ ഭക്ഷണം എത്തിച്ചു നല്‍കുമോ”? എന്നാണ് ഷാരൂഖ് ഇതിന് മറുപടിയായി കുറിച്ചത്.ഈ സംഭാഷണം ശ്രദ്ധയില്‍ പെട്ട സ്വിഗി ഉടൻ കമന്റ് ബോക്സിലെത്തി. ”ഞങ്ങള്‍ സ്വിഗിയില്‍ നിന്നാണ്, ഭക്ഷണം എത്തിച്ചു നല്‍ക‍ട്ടെ?” എന്നായിരുന്നു സ്വിഗിയുടെ മറുചോദ്യം. എന്നാല്‍ അതിനു മറുപടി നല്‍കുന്നതിനു മുൻപേ ഷാരൂഖ് ചോദ്യോത്തരവേള നിര്‍ത്തി പോയിരുന്നു.

എന്നാല്‍ സ്വിഗി അവിടം കൊണ്ടും നിര്‍ത്തിയില്ല. തങ്ങളുടെ ഡെലിവറി ജീവനക്കാരില്‍ ചിലര്‍ ഭക്ഷണവുമായി മന്നത്തിനു മുൻപില്‍ നില്‍ക്കുന്ന ചിത്രമാണ് സ്വിഗി അടുത്തതായി പുറത്തു വിട്ടത്. ഒപ്പം, ”ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്, ഭക്ഷണവുമായി താഴെ എത്തിയിട്ടുണ്ട്”, എന്നൊരു അടിക്കുറിപ്പും.സ്വിഗി ജീവനക്കാര്‍ കൊണ്ടുവന്ന ഭക്ഷണം ഷാരൂഖ് ഖാൻ സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. പേര്‍ഷ്യൻ ദര്‍ബാറില്‍ നിന്നുള്ള തന്തൂരി ചിക്കൻ, ലക്കിയില്‍ നിന്നുള്ള കബാബുകള്‍, ഹുണ്ടോ പിസയില്‍ നിന്നുള്ള പിസ, ജിഎഫ്ബിയില്‍ നിന്നുള്ള ബര്‍ഗറുകള്‍, റോയല്‍ ചൈനയില്‍ നിന്നുള്ള ചൈനീസ് വിഭവങ്ങള്‍, ലേ 15 മക്രോണില്‍ നിന്നുള്ള മനോഹരമായ മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ഇവര്‍ ഷാരൂഖിന് നല്‍കിയത്.

അടുത്തിടെ ഷാരൂഖ് ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. വീടിന്റെ മതിലില്‍ തുരങ്കമുണ്ടാക്കിയാണ് കോമ്ബൗണ്ടിനുള്ളില്‍ ഇവര്‍ കയറിയത്. വീടിന്റെ പരിസരത്ത് എത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ള രണ്ട് യുവാക്കളെയാണ് പിടികൂടിയത്. ഗുജറാത്തില്‍ നിന്നുമാണ് ഇവര്‍ എത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

ഷാരൂഖിനെ കാണാൻ വേണ്ടി മാത്രം മുംബൈയില്‍ എത്തിയതാണെന്നും താരത്തെ എങ്ങനെയെങ്കിലും കാണുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. അതിക്രമിച്ചു കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസം മൂന്നിന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് ഷാരൂഖ് ഖാൻ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജവാൻ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു തരം.

You may also like

error: Content is protected !!
Join Our WhatsApp Group