ബംഗളുരു :ധനമന്ത്രി നിര്‍മല സീതാരാമന്റെ മകള്‍ പറകാല വാങ്മയി വിവാഹിതയായി.ഗുജറാത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനുമായ പ്രതിക് ദോഷിയാണ് വരന്‍. ബുധനാഴ്ച ബെംഗ്‌ളൂറു ജയനഗറിലുള്ള ഒരു ഹോടെലില്‍വെച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍.ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബ്രാഹ്മണാചാര പ്രകാരം ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. വിഐപികളോ വലിയ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. ഉഡുപ്പി അഡമാരു മഠത്തിലെ പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു വധു പറകാല വാങ്മയിയുടെ വേഷം.പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂടി ഉദ്യോഗസ്ഥനാണ് ദോഷി. 2014ലാണ് ഇദ്ദേഹം പിഎംഒ ഓഫീസിലെത്തിയത്. 2019 ജൂണില്‍ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോള്‍ ജോയിന്റ് സെക്രടറി റാങ്കില്‍ പിഎംഒയില്‍ ഒഎസ്ഡി ആയി നിയമിതനായി. സിംഗപൂര്‍ മാനേജ്മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് ദോഷി. നരേന്ദ്രമോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാതിലെ സിഎംഒ ഓഫീസില്‍ റിസര്‍ച് അസിസ്റ്റന്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു.
മിന്റ് ലോന്‍ജിലെ ലേഖികയാണ് നിര്‍മലാ സീതാരാമന്റെ മകള്‍ വാങ്മയി. ഡെല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇന്‍ഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.രാഷ്ട്രീയ സാമ്ബത്തിക വിദഗ്ധനായ പരകാല പ്രഭാകറാണ് വാങ്മയിയുടെ പിതാവ്. അദ്ദേഹം കമ്യൂനികേഷന്‍ അഡൈ്വസറായി സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ആന്ധ്രാപ്രദേശ് സര്‍കാരില്‍ കാബിനറ്റ് റാങ്ക് പദവി വഹിക്കുകയും ചെയ്തിട്ടുണ്ട്.
പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇനി ഓഫിസ് കയറിയിറങ്ങേണ്ട..
പഠനം ,ജോലി,റിക്രൂട്ട്‌മെന്റ്,യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്.അപേക്ഷകന് ക്രൈം കേസുകളില്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പൊലിസ് ക്ലിയരന്‍സ് സര്‍ട്ടിഫിക്കറ്റ്.ഇനി ഈ സര്‍ട്ടിഫിക്കറ്റിനായി നിരന്തരം പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട. നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വഴി എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാം.ചെയ്യേണ്ടത് ഇത്രമാത്രംകേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍വിസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകതുടര്‍ന്ന് വരുന്ന ഓപ്ഷനില്‍ നിന്ന് certificate of non involvment in offense എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്ത് അപേക്ഷകന്റെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക.
നാറാത്ത് വാർത്തകൾ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖ ,എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നുള്ളതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യുക.പൊലിസ് മേധാവിയില്‍ നിന്നാണോ,അതോ പൊലിസ് സ്റ്റേഷനില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് വേണ്ടതെന്ന് സെലക്‌ട് ചെയ്യാന്‍ മറക്കരുത്.തുടര്‍ന്ന് ട്രഷറിയിലേക്ക് പേയ്‌മെന്റ് അടച്ച ശേഷം സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.പൊലിസ് രേഖകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയ ശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പില്‍ കയറിതന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.