Home Featured ബെംഗളൂരു:ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു:ബിപോർജോയ് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു∙ അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് കർണാടക തീരപ്രദേശങ്ങളിൽ 12 വരെ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ഗോവൻ തീരത്തു നിന്നു കർണാടകയിലേക്കു മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാനാണു സാധ്യത. ദുരിതസാഹചര്യങ്ങൾ നേരിടാനായി ദുരന്തനിവാരണ സേനകളെ സജ്ജീകരിച്ചു കഴിഞ്ഞതായി സർക്കാർ അറിയിച്ചു. മത്സ്യ ബന്ധന തൊഴിലാളികൾ ഒരാഴ്ച കടലിലിറങ്ങരുതെന്നും നിർദേശമുണ്ട്.

52 ലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ അഞ്ചു രൂപ മാത്രം; കാരണക്കാരി 13 കാരിയായ മകള്‍, ഞെട്ടല്‍ മാറാതെ കുടുംബം

മൊബൈല്‍ ഫോണുകള്‍ക്ക് അടിമകളാണ് ഇന്നത്തെ തലമുറയിലെ പല കുട്ടികളും. അതില്‍ മൊബൈല്‍ ഗെയിമുകള്‍ക്കും വലിയ പങ്കുണ്ട്.പലരും മണിക്കൂറുകളോളും ഭക്ഷണം പോലുമില്ലാതെ ഗെയിം കളിക്കാനായി ചെലവിടാറുണ്ട്. പലപ്പോഴും ഈ കളികള്‍ കൈവിട്ടുപോകാറുമുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്തുവരുന്നത്. ഓണ്‍ലൈൻ ഗെയിം കളിച്ച 13 കാരി മാതാപിതാക്കളുടെ സമ്ബാദ്യം മുഴുവനാണ് നശിപ്പിച്ചത്. വെറും നാലുമാസം കൊണ്ടാണ് 449,500 യുവാൻ (ഏകദേശം 52,19,809 രൂപ) ഓണ്‍ലൈൻ ഗെയിമിംഗിനായി 13 കാരി ചെലവഴിച്ചത്.

ക്ലാസ് സമയത്ത് പോലും കുട്ടി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് അധ്യാപിക ശ്രദ്ധിച്ചിരുന്നു. പണം നല്‍കി കളിക്കാനുള്ള ഗെയിമുകള്‍ക്ക് അവള്‍ അടിമയായിരിക്കുമെന്നും അധ്യാപികക്ക് സംശയം തോന്നി.ഇക്കാര്യം മാതാപിതാക്കളോട് പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.അധ്യാപിക വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്മയെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ തീരുമാനിച്ചു. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവര്‍ ഞെട്ടിപ്പോയത്. ബാങ്കില്‍ വെറും അഞ്ചുരൂപയായിരുന്നു ബാക്കിയുണ്ടായിരുന്നത്.

ബാക്കി തുക മുഴുവൻ ഓണ്‍ലൈൻ ഗെയിമിങ്ങിനായി ചെലവഴിച്ചെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. ഗെയിമുകള്‍ വാങ്ങുന്നതിനായി ഏകദേശം 13,93,828 രൂപ ചെലവഴിച്ചതായും ഇൻ-ഗെയിം പര്‍ച്ചേസിനായിഏകദേശം 24,39,340 രൂപ ചെലവഴിച്ചതായും അവള്‍ സമ്മതിച്ചു. കൂടാതെ, തന്റെ സഹപാഠികളില്‍ 10 പേര്‍ക്ക് ഗെയിമുകള്‍ വാങ്ങി നല്‍കാൻ ഏകദേശം 11,61,590 രൂപയും ചെലവഴിച്ചു. വീട്ടില്‍ നിന്ന് ലഭിച്ച ഡെബിറ്റ് കാര്‍ഡ് വഴിയാണ് പണം ചെലവഴിച്ചത്. അമ്മ മുമ്ബ് പറഞ്ഞുകൊടുത്തതിനാല്‍ അതിന്റെ പാസ് വേര്‍ഡും കുട്ടിക്ക് അറിയാമായിരുന്നു.

ഇനി മേലില്‍ മൊബൈല്‍ ഗെയിം കളിക്കില്ലെന്ന് കുട്ടി മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച്‌ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള വലിയ അപകടങ്ങളുണ്ടാകുമെന്നും ചിലര്‍ വിമര്‍ശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group