Home Featured ലയണല്‍ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക്;

ലയണല്‍ മെസി അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക്;

ക്ലബായ പി.എസ്.ജി വിട്ട സൂപ്പര്‍താരം ലയണല്‍ മെസി ഇനി ഇന്റര്‍ മയാമിയില്‍. അമേരിക്കൻ ക്ലബായ ഇന്റര്‍ മയാമിയുമായി താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചത്.താരം പഴയ തട്ടകമായ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുളള ക്ലബാണ് ഇന്റര്‍ മയാമി.സ്വപ്നസമാന ടീമായ പി.എസ്.ജി യില്‍ കാലെടുത്തുവെച്ച മെസിക്ക് വലിയ നേട്ടങ്ങള്‍ അവകാശപ്പെടനായില്ല.ചാമ്ബ്യൻസ് ലീഗ് കിരീടം പാര്‍ക്ക് ദേ പ്രിൻസില്‍ എത്തിക്കുക എന്നതായിരുന്നു സൂപ്പര്‍ താര നിരയിലൂടെ പി.എസ്.ജി ഉടമസ്ഥൻ നാസര്‍ അല്‍ ഖിലാഫിയുടെ ലക്ഷ്യം.

എന്നാല്‍ മെസിക്കും സംഘത്തിനും ഇതിനായില്ല. ഇതോടെ പിഎസ്ജി ആരാധകര്‍ മെസിക്കെതിരെ തിരിഞ്ഞു. ബാര്‍സയുടെ എക്കാലത്തെയും മികച്ച താരമായ മെസി പഴയ തട്ടകത്തിലേക്ക് തിരിച്ച്‌ പോകാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷിച്ച ആരാധകരെ സങ്കടത്തിലാക്കുന്നതാണ് പുതിയ വാര്‍ത്ത. കരിയറില്‍ ഒന്നൊഴിയാതെ മുഴുവൻ ടൈറ്റിലുകളും പേരിലാക്കിയ ഇതിഹാസത്തിന് ഇനിയും രണ്ടോ മൂന്നോ വര്‍ഷം മുൻ നിര ലീഗുകളില്‍ കളിക്കാനാവും.

റൊണാള്‍ഡോക്ക് പുറമെ ബെൻസിമയും, കാന്റെയും സൗദിയിലേക്ക് എത്തുകയും, ഉറ്റ സുഹൃത്തുക്കളായ ബുസ്‌കെറ്റ്‌സും ആല്‍ബയും പ്രോ ലീഗില്‍ കരാര്‍ ഒപ്പിടും എന്ന അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തതോടെ മെസി അല്‍ ഹിലാലില്‍ എത്തുമെന്ന് കഴിഞ്ഞ് ദിവസം വരെ ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും കരുതിയിരുന്നു. എന്നാല്‍ ലോകമെമ്ബാടുമുള്ള മെസി – കാറ്റലോണിയൻ ആരാധകരെ നിരാശരാക്കിയാണ് ഫുട്‌ബോള്‍ മിശിഹാ അമേരിക്കയിലേക്ക് ചേക്കേറുന്നത്. സൌദി ക്ലബായ അല്‍ ഹിലാല്‍ എകദേശം 3270 കോടി രൂപയാണ് മെസിക്കായ് വാഗ്ദാനം ചെയ്തത്. 2021 ലാണ് മെസി ബാര്‍സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്കെത്തിയത്.

2018’ന് ഒപ്പം ‘ദ കേരള സ്റ്റോറി’യും ഒ.ടി.ടിയില്‍:ജൂണിൽ ഒ.ടി.ടിയിലും വമ്ബന്‍ സിനിമകള്‍ എത്തുന്നു. മലയാളത്തില്‍ നിന്നും ‘2018’ എത്തുമ്ബോള്‍ ഹോളിവുഡ് ചിത്രം ‘അവതാര്‍ 2’വും ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്ട്രാക്ഷന്‍ 2’വും ഈ മാസം ഒ.ടി.ടിയില്‍ എത്തും.ജൂഡ് ആന്തണി ചിത്രം 2018 ഇന്ന് മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമ തിയേറ്ററില്‍ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവു എന്ന കരാര്‍ ലംഘിച്ചതിനാല്‍ തിയേറ്ററുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group