കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് തടയാൻ പ്രത്യേക പൊലീസ് വിഭാഗം. മംഗളൂരു കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാഗം.,കഴിഞ്ഞദിവസം മലയാളികള്‍ ഉള്‍പ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികള്‍ക്ക് തടയിടാനാണ് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോക്ടര്‍ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്.പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലപ്പാടി, ഉള്ളാള്‍ സ്വദേശികള്‍ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാള്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയതിന് മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം തല്ലിച്ചതച്ചത്. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി.
ഇതോടെ വാക്കുതര്‍ക്കമായി. ആണ്‍കുട്ടികള്‍ മൂന്ന് പേരും മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരുമായിരുന്നു.കുട്ടികള്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായതെന്ന് മര്‍ദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെല്‍റ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മര്‍ദ്ദിച്ചുവെന്നും ബന്ധു പറയുന്നു. പരിക്കേറ്റ മലയാളി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.
അക്രമി സംഘം ബീച്ചിലെത്തിയ മൂന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ആണ്‍കുട്ടികളെയടക്കം സംഘം മര്‍ദ്ദിച്ചത്. തുടര്‍ന്ന് അക്രമികള്‍ ബീച്ചില്‍ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവമെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു.
ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിനകം തുറക്കാൻ ഒരുക്കം
ബെംഗളൂരു ∙ ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ നിർമാണം അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് അധികൃതർ. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 262 കിലോമീറ്റർ ദൂരം കടന്നുപോകുന്ന പാത 16,730 കോടിരൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. ചെന്നൈ തുറമുഖത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന റോഡ് ചരക്കുനീക്കം എളുപ്പമാക്കും. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് പാതയിൽ നിർമിക്കുന്നത്.
ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെയിൽ നിന്നു തുടങ്ങുന്ന പാത ദൊബാസ്പേട്ട്, കെജിഎഫ്, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും.