ബെംഗളൂരു∙ സ്മാർട്ട് സിറ്റി പദ്ധതിയിൽ നഗരം പുതുമോടി അണിയുമ്പോഴും അപകടക്കെണിയൊരുക്കി നഗരത്തിലെ തകർന്ന നടപ്പാതകൾ. പ്രധാന റോഡുകളിലും ഇടറോഡുകളിലും കാൽനടയാത്രക്കാരെ വീഴ്ത്താൻ പാകത്തിൽ സ്ലാബുകൾ തകർന്ന നടപ്പാതകൾ പതിവുകാഴ്ചയായിട്ടും നടപടി ഉണ്ടാകുന്നില്ല. മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന നടപ്പാതകളിൽ വീണ് കാൽനടയാത്രക്കാർക്ക് പുറമേ ഇരുചക്രവാഹനയാത്രക്കാർക്കും പരുക്കേൽക്കുന്നുണ്ട്.
മഴക്കാലത്തിന് മുൻപുള്ള ഓട ശുചീകരണത്തിന്റെ ഭാഗമായി സ്ലാബുകൾ നീക്കം ചെയ്ത ഇടങ്ങളിൽ ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വൈകുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോൺക്രീറ്റ് കട്ടകൾ പാകിയാണ് നടപ്പാത നിർമിക്കുന്നത്. പഴയ റോഡുകളിൽ കോൺക്രീറ്റ്, കരിങ്കൽ സ്‌ലാബുകൾ ഉപയോഗിച്ചാണ് ഓടകൾ മൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്റ്റേഷന് സമീപം സ്ലാബ് തകർന്ന ഓടയിൽ വീണു കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയരുടെ കാലിന് പരുക്കേറ്റിരുന്നു.
ശുചീകരണ തൊഴിലാളിക്ക് പരുക്ക്: നന്ദിനി ലേഔട്ടിൽ അഴുക്ക് ചാലിന് മുകളിലെ നടപ്പാതയുടെ സ്ലാബ് തകർന്നുവീണു ബിബിഎംപി വനിതാ ശുചീകരണ തൊഴിലാളിക്ക് ഗുരുതര പരുക്ക്. രത്‌നമ്മ (45) യ്ക്കാണ് പരുക്കേറ്റത്. നടപ്പാത വൃത്തിയാക്കുന്നതിനിടെ 6 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബ് തകർന്ന ഇവിടെ പഴയ പ്ലൈവുഡ് ഷീറ്റ് ഉപയോഗിച്ചാണ് താൽക്കാലികമായി അടച്ചിരുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ മുടക്കുമ്പോഴും നടപ്പാതകളുടെ സ്ഥിതി ശോചനീയമായി തുടരുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇന്റർലോക്ക് ഇഷ്ടികകൾ പാകിയ നടപ്പാതകളിൽ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ ഇടിഞ്ഞിട്ടുണ്ട്. തെരുവുവിളക്കുകൾ പോലും കത്താത്ത ഇടങ്ങളിൽ തകർന്ന നടപ്പാതകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.
സ്വന്തം പേര് പാരയായി: യുവാവിന് 10 വര്‍ഷത്തേക്ക് യാത്ര വിലക്കിട്ട് വിമാനം
സ്വന്തം പേര് ഇഷ്ടമില്ലാത്തവരായി സമൂഹത്തില്‍ ഒരുപാട് ആള്‍ക്കാരുണ്ടാകും. തങ്ങളുടെ രൂപത്തിനും ഭാവത്തിനും സോഷ്യല്‍ സ്റ്റാസിനും നിലവിലുള്ള പേര് ചേരാത്തതായി വാദിച്ച് പേര് മാറ്റുന്നവരുണ്ട്.കൂടാതെ എന്തെങ്കിലും പ്രശ്‌നങ്ങളില്‍ അകപ്പെടുമ്ബോള്‍ ആളെ തിരിച്ചറിയായെ ഇരിക്കാനും ചിലര്‍ പുതിയ പേരുകള്‍ സ്വീകരിക്കും. എന്നാല്‍ സ്വന്തം പേര് കൊണ്ട് ഒരു വലിയ പുലിവാലില്‍ അകപ്പെടുന്നത് അപൂര്‍വ്വമാണ്. അതും പേരിനെ ചൊല്ലി വിമാനത്തില്‍ പോലും യാത്ര വിലക്കിയാല്‍ എന്തായിരിക്കും അവസ്ഥ? ഇത്തരത്തില്‍ സ്വന്തം പേര് കാരണം കുഴപ്പത്തിലായ ഒരു യുവാവണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം.
പേര് കാരണം 10 വര്‍ഷം വിമാനക്കമ്ബനി യുവാവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ലിവര്‍പൂള്‍ സ്വദേശിയായ കീരന്‍ ഹാരിസ് എന്ന 21 കാരനാണ് പേര് മൂലം ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. കാരണം ഇതേ പേരിലും അതേ ജനനത്തീയതിയിലും മറ്റൊരു ക്രിമിനല്‍ ഉണ്ട് എന്നതാണ് യുവാവിനെ വിമാനം വിലക്കാന്‍ കാരണം. എന്നാല്‍, തനിക്ക് വിമാനത്തില്‍ വിലക്കുള്ള കാര്യമൊന്നും കീരന് അറിയുമായിരുന്നില്ല. അടുത്തിടെ സ്‌പെയിനിലെ അലികാന്റെയിലേക്ക് ഒരു അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്നും അതിന് കാരണം തന്റെ പേരാണ് എന്നും യുവാവ് അറിയുന്നത്.
അത് മാത്രമല്ല, 2031 മാര്‍ച്ച് 15 വരെ ആയിരുന്നു യുവാവിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. ആളെ തിരക്കി പൊലീസ് വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍, തന്നോട് സംസാരിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആ ക്രിമിനല്‍ താനല്ല എന്ന് പൊലീസിന് മനസിലായി എന്നാണ് കീരന്‍ പറയുന്നത്.
തന്റെ ചിത്രം കാണിച്ച് കാര്യം വിശദീകരിച്ചപ്പോള്‍ വിമാനക്കമ്ബനിക്കും കാര്യം മനസിലായി. സംഭവത്തെത്തുടര്‍ന്ന് അസ്വസ്ഥനായ കീരന്‍ തന്റെ പേര് മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വിമാനക്കമ്ബനി ആളറിയാതെ യുവാവിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതില്‍ പിന്നീട് മാപ്പ് പറഞ്ഞു. എങ്കിലും തന്നെ സംശയിച്ചതുകൊണ്ടും വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടും താനിനി ഈ വിമാനത്തില്‍ യാത്ര ചെയ്യില്ലന്നാണ് കീരന്‍ പ്രതികരിച്ചത്.