Home Featured ബെംഗളൂരുവില്‍ ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മയക്കുമരുന്നുമായി പിടിയില്‍

ബെംഗളൂരുവില്‍ ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ മയക്കുമരുന്നുമായി പിടിയില്‍

ബംഗളൂരുവില്‍ ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മയക്കുമരുന്നുമായി പിടിയില്‍.കെങ്കേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘പൂര്‍ണ പ്രജ്ഞ ഫൗണ്ടേഷൻ’ എന്ന ലഹരിവിമുക്ത കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സുഹാസ് ഗൗഡ(32)യാണ് ഗിരിനഗര്‍ പോലീസിന്റെ പിടിയിലായത്.ഹൊസക്കെരെഹള്ളിയിലെ ഒരു കോളേജിന് സമീപത്ത് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നുകള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു സുഹാസ് പിടിയിലായത്.

11 ഗ്രാം എം.ഡി.എം.എ.യും 3.5 ഗ്രാം ലഹരിഗുളികകളും ഇയാളില്‍നിന്ന് കണ്ടെടുത്തു.ഏതാനും മാസംമുമ്ബ് പിതാവ് മരിച്ചതോടെയാണ് സുഹാസ് വീണ്ടും ലഹരി ഉപയോഗവും വില്‍പ്പനയും തുടങ്ങിയത്.ബെംഗളൂരുവിനുപുറമേ മൈസൂരുവിലും ഇയാള്‍ വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

അഖിലിനെ വെട്ടാന്‍ ശോഭയ്ക്ക് അറിയില്ല, മാരാരുടെ കാന്തവലയത്തിലാണ് ബാക്കിയുള്ളവര്‍, മനസ് പഠിച്ച്‌ കഴിഞ്ഞു’; ഫിറോസ്!

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് പതിനൊന്നാം ആഴ്ചയില്‍ എത്തി നില്‍ക്കുകയാണ്. പക്ഷെ മറ്റുള്ള സീസണുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്ബോള്‍ സീസണ്‍ ഫൈവ് പരാജയമാണ്.എഴുപത് ദിവസം പിന്നിട്ടിട്ടും ഷോയ്ക്ക് സാധിച്ചിട്ടില്ല.ഇത്തവണ മത്സരാര്‍ഥികളെ തെരഞ്ഞെടുത്തതിലുണ്ടായ വീഴ്ചയാണ് കണ്ടന്റ് ദാരിദ്രത്തിന് കാരണമെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. അഖില്‍ മാരാര്‍ മാത്രമാണ് ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ ഗെയിം കളിക്കുന്നത്.മറ്റുള്ളവരെല്ലാം ഒഴുക്കിനൊത്ത് നീങ്ങുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഖില്‍ ഒരു ദിവസം സൈലന്റായാല്‍ ഹൗസില്‍ കണ്ടന്റില്ല. എല്ലാവരും പാട്ട് പാടിയും ഭക്ഷണം കഴിച്ചും ഉറങ്ങിയും അന്നത്തെ ദിവസം തീര്‍ക്കും. അഖിലിന് പോലും തനിക്കൊരു എതിരാളിയില്ലെന്ന തോന്നലുണ്ട്.

റാങ്കിങ് ഗെയിമിനെ കുറിച്ച്‌ മോഹൻലാലിനോട് സംസാരിക്കവെ അഖില്‍ അത് വ്യക്തമാക്കിയതുമാണ്. റിയാസിനെപ്പോലൊരു ശക്തനായ വൈല്‍ഡ് കാര്‍ഡും ഇത്തവണത്തെ സീസണിലുണ്ടായിരുന്നില്ല.ഷോയുടെ അവസ്ഥ കൂടുതല്‍ ശോകമാകുന്നുവെന്ന തിരിച്ചറിവ് വന്നപ്പോഴാണ് ബിഗ് ബോസ് ടീം മുൻ സീസണുകളിലെ മത്സരാര്‍ഥികളെ ചലഞ്ചേഴ്സായി ഹൗസിലേക്ക് കൊണ്ടുവന്നത്. അത്തരത്തില്‍ ഹൗസില്‍ പോയി ചലനങ്ങള്‍ സൃഷ്ടിച്ച ഒരു ചലഞ്ചറായിരുന്നു പൊളി ഫിറോസ്. സേഫ് ഗെയിം കളിക്കുന്ന പലരേയും റോസ്റ്റ് ചെയ്ത ശേഷമാണ് ഫിറോസ് തിരിച്ച്‌ ഇറങ്ങിയത്.

റോബിനും രജിത്തും ചലഞ്ചേഴ്സായി വന്നപ്പോള്‍ മുതല്‍ ഫിറോസിനെ കൂടി ചലഞ്ചറായി കൊണ്ടുവരാൻ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് പത്താം ആഴ്ചയില്‍ റിയാസും പൊളി ഫിറോസും ഹൗസിലേക്ക് എത്തിയത്. കൊട്ട് കൊടുക്കേണ്ടവര്‍ക്ക് കൊട്ടും സൂചന കൊടുക്കേണ്ടവര്‍ക്ക് സൂചനയും കൊടുത്ത ഫിറോസ് ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍.അഖില്‍ മാരാരുടെ കാന്തവലയത്തിനുള്ളിലാണ് മറ്റുള്ള മത്സരാര്‍ഥികളെന്നും സ്വയം ഉയര്‍ന്ന് വന്ന് ഗെയിം കളിക്കുന്നതിനെ കുറിച്ച്‌ ആര്‍ക്കും ചിന്തയില്ലെന്നും പൊളി ഫിറോസ് പറയുന്നു.

‘ഹൗസിലേക്ക് പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്ബാണ് ബിഗ് ബോസ് ടീം വിളിച്ചത്. കോള്‍ വന്നപ്പോള്‍ വളരെ ഹാപ്പിയായി ഓക്കെ പറയുകയായിരുന്നു.’വീഡിയോയുടെ പൂര്‍ണ രൂപം ചുവടെ:’ഞാൻ ഹൗസില്‍ ആരുടേയും ഫാൻ അല്ല. അതിനുള്ള എല്ലാ ഘടകങ്ങളുമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്റെ എക്സ്പെറ്റേഷൻസ് അനുസരിച്ച്‌ ഒരാള്‍ വന്നിട്ടില്ല. അഖില്‍ പോലും ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്കാണ് ബോള്‍ അടിക്കുന്നത്. ഈ സീസണിലെ നല്ല ഗെയിമര്‍ അഖില്‍ തന്നെയാണെന്നതില്‍ സംശയമില്ല’, പൊളി ഫിറോസ് പറയുന്നു.

അനിയൻ മിഥുനെപ്പോലുള്ളവര്‍ക്ക് പറ്റിയ പ്ലാറ്റ്ഫോമല്ല ബിഗ് ബോസെന്നും പൊളി ഫിറോസ് പറഞ്ഞു. ആരേയും താൻ ടാര്‍ജറ്റ് ചെയ്തിരുന്നില്ലെന്നും എല്ലാവരേയും ഉണര്‍ത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊളി ഫിറോസ് പറയുന്നു. ‘അഖില്‍ മാരാരോടും അയാള്‍ സംസാരിക്കുന്ന രീതിയോടുമുള്ള ഭയത്തിലാണ് ഹൗസില്‍ മറ്റുള്ളവര്‍ നില്‍ക്കുന്നത്. ജുനൈസും വിഷ്ണുവും ശോഭയുമൊക്കെ അഖിലിനെ എതിര്‍ക്കുന്നുണ്ടെന്നത് ശരിയാണ്.”

പക്ഷെ അവര്‍ക്ക് ആര്‍ക്കും അഖിലിനെ വെട്ടി വീഴ്ത്താനുള്ള കഴിവില്ല. മാരാരുടെ കാന്തവലയത്തിലാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും മാരാരെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. അന്യോന്യം മത്സരിക്കണമെന്നോ സ്വന്തം ഗെയിം ഉയര്‍ത്തണമെന്നോ ഉള്ള ചിന്തിയില്ല.’അവിടെയുള്ള എല്ലാവരുടേയും മനസ് അഖില്‍ പഠിച്ച്‌ കഴിഞ്ഞു. അതുകൊണ്ട് തന്നെ എന്തെങ്കിലും വിഷയമുണ്ടായാല്‍ ചിരിച്ചും കളിച്ചും സ്നേഹം പ്രകടപ്പിച്ചും അഖില്‍ അതിനെ ന്യായീകരിക്കും. സുഖിപ്പിക്കല്‍ വാക്കുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലും അഖിലിനെ വെട്ടാൻ ശോഭയ്ക്ക് കഴിഞ്ഞിട്ടില്ല.

”അഖില്‍ ആ വിഷയത്തെ ന്യായീകരിച്ചപ്പോള്‍ അത് ശരിയല്ലെന്ന് വാദിച്ച്‌ ശോഭ ജയിക്കാൻ ശ്രമിക്കണമായിരുന്നു. ഹൗസില്‍ ഏറ്റവും നന്നായി ഗെയിം കളിക്കുന്ന അഖിലിനെ പുറത്താക്കിയാല്‍ പിന്നെ ഷോ തീര്‍ന്നു’, പൊളി ഫിറോസ് പറ‌ഞ്ഞ് അവസാനിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group