ബെംഗളൂരു∙ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ അമിതകൂലി ഈടാക്കിയതിനു വെബ് ടാക്സി കമ്പനിയായ ഊബറിനു ഗതാഗത വകുപ്പിന്റെ നോട്ടിസ്. ഇലക്ട്രോണിക് സിറ്റി വരെ 52 കിലോമീറ്റർ സഞ്ചരിക്കാൻ 4051 രൂപ ഈടാക്കിയതിന്റെ തെളിവ് യാത്രക്കാരൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. വിമാന ടിക്കറ്റിനായി ചെലവാക്കിയ തുകയ്ക്കു തുല്യമാണിതെന്നും പറഞ്ഞു. പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തി.
ഇതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നു റോഡ് ഗതാഗത സുരക്ഷ കമ്മിഷണർ എസ്.എൻ. സിദ്ധരാമപ്പ പറഞ്ഞു.അമിതകൂലി ഈടാക്കുന്നതായി യാത്രക്കാരുടെ പരാതികൾ വ്യാപകമായതോടെ ആദ്യ 4 കിലോമീറ്ററിനു പ്രീമിയം ടാക്സികൾക്കു 150 രൂപയും സാധാരണ ടാക്സികൾക്കു 75 രൂപയും സർക്കാർ നിരക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു.
സെക്‌സിന് സമ്മതിച്ചില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
സെക്‌സിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.ഹൈദരബാദിലാണ് സംഭവം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൊലപാതകവിരം വിവരം പുറത്തുവന്നത്. മെയ് 20നായിരുന്നു യുവതി മരിച്ചത്.20കാരിയായ ജാന്‍സിയാണ് കൊല്ലപ്പെട്ടത്. 24കാരനായ ഭര്‍ത്താവ് ജാതവത് തരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 2012ലായിരുന്നു ഇരുവരുടേയും വിവാഹം.
പ്രണയവിവാഹമായിരുന്നെന്നും പൊലിസ് പറഞ്ഞു. ദമ്ബതികള്‍ക്ക് രണ്ടുവയസുള്ള ഒരു മകനുണ്ട്. ഏപ്രില്‍ പതിനാറിനാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മെയ് 20ന് രാത്രി ഭാര്യയോട് താന്‍ സെ്ക്‌സിന് ആഗ്രഹം പ്രകടിപ്പിച്ചതായി തരുണ്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വളരെ ക്ഷീണിതയാണെന്ന് ജാന്‍സി പറഞ്ഞു. അതുകേള്‍ക്കാതെ അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
അവള്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ തരുണ്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ വായില്‍ നിന്ന് നുരയും പതയും വന്നപ്പോള്‍ പരിഭ്രാന്തനായി ബന്ധുക്കളെ അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി അപ്പോഴെക്കും മരിച്ചു.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.ജാന്‍സിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മെയ് 30 ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്തതിന് പിന്നാലെ തരുണ്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.