ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു. ബീൻസ്, വഴുതനങ്ങ, കാരറ്റ്, പഴവർഗങ്ങൾ എന്നിവയുടെ വില കിലോയ്ക്ക് 5 – 25 രൂപയാണ് ഉയർന്നിരിക്കുന്നത്. ബിൻസിന് 60 – 70 രൂപയും കരാറ്റിൻ 65 – 75 വരെയും വഴുതനയ്ക്ക് 40 – 45 രൂപവരെയുമാണ് വില വർധന.സർക്കാർ നിയന്ത്രണത്തിലുള്ള ഹോപ്കോംസ് വില്പനശാലകളിലും പച്ചക്കറിയുടെ വില ഉയർന്നിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പച്ചക്കറി എത്തുന്ന കോലാർ, രാമനാഗരാ, ബംഗളൂരു ഗ്രാമജില്ലകളിൽ വേനൽമഴയെ തുടർന്നുണ്ടായ വിളനാശമാണ് പച്ചകുറി വിലകൾ ഉയരാൻ കാരണം. വില ഇനിയും ഉയരുമെന്നും വ്യാപാരികൾ പറഞ്ഞു.
കണ്ടപ്പോള്‍ വിഷമം തോന്നി, പങ്കെടുക്കാതിരുന്നതില്‍ സന്തോഷം: ശരദ് പവാര്‍
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നടന്ന പൂജാദികര്‍മങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍.നാം നമ്മുടെ രാജ്യത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയാണെന്നും ശാസ്ത്രീയ സ്വഭാവമുള്ള ഒരു സമൂഹമാണു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്തതെന്നും എന്നാല്‍ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ കണ്ടതു തികച്ചും വിപരീതമായ കാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു. രാവിലെ ടിവിയിലൂടെയാണു ചടങ്ങ് കണ്ടത്.
ഏതായാലും ചടങ്ങില്‍ പങ്കെടുക്കാതിരുന്നതില്‍ സന്തോഷമുണ്ട്. അവിടെ നടന്ന കാര്യങ്ങളെല്ലം തന്നെ വിഷമിപ്പിച്ചെന്നും പൂനയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പവാര്‍ പറഞ്ഞു. ആധുനിക ഇന്ത്യ എന്ന നെഹ്റുവിന്‍റെ ആശയവും പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങില്‍ നടന്ന ആചാരങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. ശാസ്ത്രത്തെ ഒരാള്‍ക്കും തള്ളിപ്പറയാനാകില്ല. ശാസ്ത്രീയസ്വഭാവത്തോടെയുള്ള ഒരു സമൂഹമെന്നതായിരുന്നു നെഹ്റുവിന്‍റെ സ്വപ്നം.
എന്നാല്‍, നെഹ്റു വിഭാവനം ചെയ്തതില്‍നിന്നു തികച്ചും എതിരായ കാര്യങ്ങളാണ് പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങില്‍ കാണാനായത്. ചടങ്ങിലേക്ക് രാഷ്‌ട്രപതിയെയും ഉപരാഷ്‌ട്രപതിയെയും ക്ഷണിക്കേണ്ടിയിരുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമായിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ചടങ്ങില്‍ പങ്കെടുത്തെങ്കിലും രാജ്യസഭാധ്യക്ഷനായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ കണ്ടില്ല. അതിനാല്‍ത്തന്നെ ചടങ്ങ് മുഴുവൻ ചുരുക്കം ചില ആളുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നതുപോലെ തോന്നുന്നു-ശരദ് പവാര്‍ ചൂണ്ടിക്കാട്ടി.