Home Featured ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ യാത്രക്കാരനെ ആക്രമിച്ചതായി പരാതി.

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ യാത്രക്കാരനെ ആക്രമിച്ചതായി പരാതി.

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിൽ വെച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ യുവാവിനെ ആക്രമിച്ചതായി പരാതി. അസ്ഹർ ഖാൻ എന്ന യുവാവിനേതിരെയാണ് ആക്രമണം ഉണ്ടായത്. അസ്ഹർ ഓട്ടോ ഡ്രൈവറോടൊപ്പമുള്ള യാത്ര നിരസിക്കുകയും പകരം റാപിഡോ ബൈക്ക് ടാക്സി തിരഞ്ഞെടുക്കുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. സംഭവസമയത്ത് ഡ്രൈവർമദ്യലഹരിയിലായിരുന്നുവെന്ന് അസ്ഹർ പറയുന്നു.ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് കൊണ്ട്ട്വിറ്ററിലൂടെയാണ് തന്റെ വേദനാജനകമായ അനുഭവം അസ്ഹർ ഖാൻ പങ്കുവെച്ചത്, ഇന്നലെ രാത്രി 3:00 ന് താൻ റാപ്പിഡോ ബൈക്ക് ആപിൽ നിന്ന് സവാരി ബുക്ക് ചെയ്യുകയായിരുന്നു.

മദ്യപിച്ചെത്തിയ ആ ഡ്രൈവർ ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് സെക്ടർ 1 ൽ വച്ച് അദേഹത്തിന്റെ ഓട്ടോ സവാരി കയറാൻ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതോടെ ഓട്ടോ ഉപയോഗിച്ച് ഇടിച്ചു എന്നും സോഷ്യൽ മീഡിയയിൽ അസ്ഹർ കുറിച്ചു. കമ്പനി ലാപ്ടോപ്പും ഗാഡ്ജെറ്റുകളും എന്റെ പക്കൽ ഉണ്ടായിരുന്നു. അയാൾ തന്റെ ഓട്ടോ ഉപയോഗിച്ച തന്നെ ഇടിച്ചിട്ട ശേഷം അയാൾ അവിടെ നിന്നും ഓടിപോയി. ഇടിയുടെ ആഘാതത്തിൽ അസ്ഹർ നിലത്തുവീണതായും സംഭവത്തിന്റെ വീഡിയോയ്ക്കൊപ്പം ട്വീറ്റിൽ അസ്ഹർ കുറിച്ചു.

സിസിടിവി തെളിവുകളുടെയും അസ്ഹറിന്റെ ഔപചാരിക പരാതിയുടെയും അടിസ്ഥാനത്തിൽ മഡിവാള ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തട്ടുണ്ട്. ഒളിവിൽ പോയ ഓട്ടോ ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ വർഷം മാർച്ചിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ബൈക്ക് ടാക്സി നിരോധിക്കണമെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ ശബ്ദമുയർത്തുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതെ മാസത്തിൽ സമാനമായ ഒരു സംഭവത്തിൽ, ബൈക്ക് ടാക്സി ഡ്രൈവറെ അസഭ്യം പറഞ്ഞതിന് ട്രാഫിക് പോലീസ് ഒരു ബംഗളൂരു ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. അക്രമത്തിന്റെ വീഡിയോ പിന്നീട് വൈറലായിയിരുന്നു.

വിവാഹ മോചനത്തിന് കേസ് നടക്കവേ യുവാവ് ദുബായില്‍ വെച്ച്‌ മരിച്ചു; ‘മൃതദേഹം വേണ്ട, മരണ സര്‍ട്ടിഫിക്കറ്റു മതി’യെന്ന് കുടുംബം

ദുബായില്‍ മരിച്ച കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം.വീട്ടുകാരുമായി നിരവധി പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് ഇയാള്‍ മരണപ്പെട്ടത്. ഇക്കാരണത്താല്‍ മൃതദേഹം ഏറ്റെടുക്കാൻ കഴിയില്ലെന്ന് കുടുംബം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയെങ്കിലും സ്വീകരിക്കാൻ സുഹൃത്തായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബത്തിന്റെ സമ്മതപത്രം ഇല്ലാതെ സുഹൃത്തിനും മൃതദേഹം സംസ്കരിക്കാൻ കഴിയില്ല.ഏഴ് ദിവസം മുൻപാണ് ഇയാള്‍ ദുബായില്‍ വെച്ച്‌ മരണപ്പെട്ടത്. ആത്മഹത്യയായിരുന്നു. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകള്‍ ശ്രമം നടത്തിയപ്പോള്‍ തന്നെ തങ്ങള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്നും, മരണസര്‍ട്ടിഫിക്കറ്റ് തന്നാല്‍ മതിയെന്നും കുടുംബം അറിയിച്ചിരുന്നു. അധികദിവസം മൃതദേഹം സൂക്ഷിക്കാൻ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ അഷറഫ് താമരശ്ശേരി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.നാട്ടില്‍ മൃതദേഹം എത്തിയിട്ടും വീട്ടില്‍ നിന്നും ആരും വന്നില്ല. ഇയാളുടെ സുഹൃത്തായ സബിയ എന്ന യുവതിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

മൃതദേഹം ഏറ്റുവാങ്ങാൻ സബിയയുടെ പേരായിരുന്നു വെച്ചിരുന്നത്. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാള്‍ സബിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുമായി വിവാഹമോചന കേസുകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ വീണ്ടും ദുബായിലേക്ക് പോയത്. രക്തബന്ധമില്ലാത്തതിനാല്‍ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ സബിയയ്ക്ക് നിയമപരമായി അവകാശമില്ല. അതിനാല്‍ പോലീസ് അനുമതിക്കായി കാത്തുനില്‍ക്കുകയാണ് യുവതി

You may also like

error: Content is protected !!
Join Our WhatsApp Group