ബെംഗളൂരു: വിമാനത്തിലെ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.തിങ്കളാഴ്ച രാവിലെ കൊച്ചിയിൽനിന്ന് ബെംഗളൂരു വഴി ഭോപാലിലേക്കു പോവുന്ന എയർഏഷ്യ 6ഇ-702 വിമാനത്തിലാണ് സംഭവം.പശ്ചിമബംഗാൾ സ്വദേശിനിയുടെ പരാതിയിൽ കൊല്ലങ്കോട് സ്വദേശി സിജിനാണ് അറസ്റ്റിലായത്. രാവിലെ 6.06-ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.ബെംഗളൂരുവിൽ യാത്രക്കാരിറങ്ങുന്ന സമയത്ത് ഗോവയിലേക്ക് പോകാൻ വേറെ വിമാനത്തിൽ കയറണമോയെന്ന് സിജിൻ ജീവനക്കാരിയോട് ചോദിച്ചു.
ഈ വിമാനം ഭോപാലിലേക്കാണ് പോകുന്നതെന്നും മറ്റൊരു വിമാനത്തിൽ മാറിക്കയറണമെന്നും ജീവനക്കാരി പറഞ്ഞു. ഇതിനിടെ ജീവനക്കാരിയുടെ ദേഹത്ത് യുവാവ് സ്പർശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.യുവതി ഉടനെ സുരക്ഷാജീവനക്കാരെ അറിയിച്ചു. സുരക്ഷാ ജീവനക്കാർ യുവാവിനെ പിടികൂടി കെ.ഐ.എ. പോലീസിന് കൈമാറി. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
അമിത് ഷായോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടോ? വസ്തുത ഇതാ
കര്‍ണാടകയിലെ ബി.ജെ.പിയുടെ തോല്‍വിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് വ്യാജപ്രചാരണം.തമിഴ്പത്രമായ ദിനമലരില്‍ റിപ്പോര്‍ട്ടറായ വെങ്കിട്ടരാമനെ എം.ഡി പിരിച്ചുവിട്ടെന്നാണ് പ്രചാരണം.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വെങ്കിട്ടരാമൻ അമിത് ഷായോട് ചോദ്യമുന്നയിച്ചത്.
എന്നാല്‍ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറാവാതെ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പിരിച്ചുവിട്ടെന്നായിരുന്നു പ്രചാരണം. പ്രചാരണം വ്യാജമാണെന്ന് കാണിച്ച് ‘ദിനമലര്‍’ വിശദീകരണക്കുറിപ്പ് പുറത്തിറക്കി.അമിത് ജി, വണക്കം. ചെങ്കോലിനെ കുറിച്ച് നിങ്ങള്‍ വിശദമായി സംസാരിച്ചു. ഇത് ചോള രാജവംശവുമായി മാത്രം ബന്ധപ്പെട്ടതല്ല. തമിഴ്നാട് ഭരിച്ച ചേരചോള, പാണ്ഡ്യ രാജവംശങ്ങളും അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ചെങ്കോല്‍ ഉപയോഗിച്ചിട്ടുണ്ട്.
ഒരു രാജാവ് എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത് എന്നതിന്റെ സൂചകമാണത്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ബി.ജെ.പിക്ക് മുമ്ബില്‍ വാതിലടച്ചിരിക്കുകയാണ്’ – എന്നിങ്ങനെ ചോദിച്ചു തുടങ്ങവെ, ‘എനിക്കു നിങ്ങളുടെ ചോദ്യം മനസ്സിലായി, പൂര്‍ണമായി’ എന്ന് ഷാ മറുപടി നല്‍കുകയായിരുന്നു. അടുത്ത ചോദ്യകര്‍ത്താവിനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഈ വേളയില്‍, ‘നിങ്ങള്‍ക്ക് മറുപടിയൊന്നുമില്ല സര്‍’ എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിച്ചു. ‘ഇന്ന് രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ചയില്ല എന്ന് പറഞ്ഞില്ലേ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.