Home Featured ബംഗളൂരു:വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബംഗളൂരു:വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബംഗളൂരു:കര്‍ണാടകയിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സഭയ്ക്ക് മുന്നിലും പരിസരത്തുമായി ഗോമൂത്രവും ഡെറ്റോളും പ്രവര്‍ത്തകര്‍ തളിച്ചു.ബിജെപിയുടെ അഴിമതി സര്‍ക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കര്‍ണാടകത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.

പ്രോ ടൈം സ്പീക്കറായി ആര്‍.വി. ദേശ്പാണ്ഡേയെ തെരഞ്ഞെടുത്തിട്ടുണ്ട്. വിധാന്‍ സഭയിലേക്ക് എത്തിയ ഭരണകക്ഷി എംഎല്‍എമാര്‍ക്കെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബംഗളൂരുവില്‍ എത്തിയിരുന്നു.

വിവാഹം ഇനി സ്വര്‍ഗ്ഗത്തിലല്ല ബഹിരാകാശത്ത്; “ഔട്ട് ഓഫ് ദ വേൾഡ്” അനുഭവത്തിന് ചിലവ് ഒരാൾക്ക് ഒരു കോടി

തങ്ങളുടെ വിവാഹം എങ്ങനെ ട്രന്‍റിംഗ് ആക്കി മാറ്റാമെന്നാണ് വിവാഹിതരാകാൻ പോകുന്ന മിക്കയാളുകളും ചിന്തിക്കുന്നത്. സിനിമാറ്റിക് ഫീലോടുകൂടിയ ഫോട്ടോഷൂട്ടും വീഡിയോഗ്രഫിയുമൊക്കെയാണ് ഇന്ന് പല വിവാഹാഘോഷങ്ങളെയും സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. എന്നാൽ, തങ്ങളുടെ വിവാഹാഘോഷം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാക്കാൻ അഗ്രഹിക്കുന്നവർക്കായി പുതുപുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് ഒരു ബഹിരാകാശ യാത്രാ കമ്പനി. അത് തന്നെ… വിവാഹം ബഹിരാകാശത്ത് വച്ച് നടത്തിത്തരാമെന്ന വാഗ്ദാനമാണ് ഇവർ മുൻപോട്ട് വെച്ചിരിക്കുന്നത്.

സ്‌പേസ് പെർസ്പെക്‌റ്റീവ് എന്ന ബഹിരാകാശ യാത്രാ കമ്പനിയാണ് വിവാഹിതരാകാന്‍ പോകുന്നവര്‍ക്കായി പുതിയ വാഗ്ദാനവുമായെത്തിയ കമ്പനി. കമ്പനിയുടെ നെപ്‌ട്യൂൺ ബഹിരാകാശ പേടകം ഉപയോഗിച്ച് ഇത് സാധ്യമാക്കുമെന്നാണ് സ്‌പേസ് പെർസ്പെക്‌റ്റീവിന്‍റെ അവകാശ വാദം. ബഹിരാകാശ യാത്രയ്ക്കായി വൈദ്യശാസ്ത്രപരമായി യോഗ്യരായ ആർക്കും ഇത് സാധ്യമാകുമെന്ന് കമ്പനി ഉറപ്പ് തരുന്നു. സാധാരണ ബഹിരാകാശ യാത്ര പോലെയുള്ള അനുഭവം ആയിരിക്കില്ലെന്നും ആഡംബരപൂർണ്ണമായ ഒരു യാത്രയായിരിക്കുമതെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബഹിരാകാശ പേടകം റോക്കറ്റുകളില്ലാതെ ഒരു സ്പേസ് ബലൂൺ ഉപയോഗിച്ച് ഉയർത്തുകയും വധൂവരന്മാർക്ക് നെപ്ട്യൂൺ പേടകത്തിനുള്ളിൽ സുഖമായി ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയും ചെയ്യും. കൂടാതെ വിശ്രമിക്കാനും കോക്ക്ടെയിലുകൾ പങ്കിടാനും കഴിയുന്ന ഒരു വിശ്രമമുറിയും പേടകത്തിനുള്ളിൽ അവർക്കായി ഒരുക്കിയിട്ടുണ്ടാകും. നെപ്ട്യൂൺ പേടകത്തിനുള്ളിലെ ഒരു സീറ്റിന് വിലയായി നൽകേണ്ടത് $1,25,000 ആയിരിക്കും. അതായത് ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍. 2024 ൽ പദ്ധതി ആരംഭിക്കാനാണ് സ്‌പേസ് പെർസ്പെക്‌റ്റീവ് ലക്ഷ്യമിടുന്നത്.

ഇതിനോടകം 1000 -ലധികം ടിക്കറ്റുകൾ വിറ്റുപോയെന്നും കമ്പനി വക്താക്കൾ അവകാശപ്പെടുന്നു. സുരക്ഷ ഉറപ്പു നൽകുന്നതും അത്യാഡംബരപൂർവ്വമായ വിവാഹ നിമിഷങ്ങളുമാണ് സ്‌പേസ് പെർസ്പെക്‌റ്റീവ് ദമ്പതികൾക്കായി വാഗ്ദാനം ചെയ്യുന്നത്. അമേരിക്കൻ എയ്‌റോസ്‌പേസ് എക്‌സിക്യൂട്ടീവും എഴുത്തുകാരിയും പ്രഭാഷകയുമായ ജെയ്ൻ പോയിന്‍റർ ആണ് ആഡംബര ബഹിരാകാശ യാത്രാ കമ്പനിയായ സ്പേസ് പെർസ്പെക്റ്റീവിന്‍റെ സ്ഥാപകയും സഹ-സിഇഒയും.

You may also like

error: Content is protected !!
Join Our WhatsApp Group