Home Featured ബെംഗളൂരു:വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി; വ്യവസായിക്കെതിരെ കേസ്.

ബെംഗളൂരു:വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി; വ്യവസായിക്കെതിരെ കേസ്.

ബെംഗളൂരു: വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍.ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ വ്യവസായി ഗണേഷ്‌ യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്ബോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്.

ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും ഒരുമിച്ച്‌ ഒരു ക്യാബിലാണ് വീടുകളിലേക്ക് മടങ്ങിയത്.വീട്ടിലേക്കുള്ള യാത്രക്കിടെ വ്യവസായി യുവതിയുടെ നമ്ബര്‍ മൊബൈല്‍ നമ്ബര്‍ കൈക്കലാക്കി. തുടര്‍ന്ന് ഫോണ്‍ വിളിച്ചും വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറിയും ഇരുവരും കൂടുതല്‍ അടുത്തു. യുവതിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി ഇയാളെ കാണാനെത്തി.

ഇതിനിടെ ഇയാള്‍ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുവതി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ഇരയാക്കി. ഇതോടെയാണ് യുവതി പരാതിയുമായെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

തിരുവനന്തപുരം :വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചില സര്‍വിസുകള്‍ ഭാഗികമാക്കി. മറ്റു ചിലത് പുനക്രമീകരിച്ചിട്ടുമുണ്ട്.ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസ്(12201), നിലമ്ബൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466), മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്ബൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467), നിലമ്ബൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350) എന്നിവയാണ് റദ്ദാക്കിയത്.

കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.

You may also like

error: Content is protected !!
Join Our WhatsApp Group