കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായിസാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
IOC UK നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ ആദ്യക്ഷത വഹിച്ചു.IOC UK നാഷണൽ സെക്രട്ടറി ഘെമ്പ വേണുഗോപാൽ, IOC യൂത്ത് വിങ് പ്രസിഡന്റ് വിക്രം,IOC കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, IOC കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, IOC ഭാരവാഹികളായ റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അപ്പച്ചൻ കണ്ണഞ്ചിറ, യഷ് സോളങ്കി, ഖലീൽ, രാജ് പണ്ടേ, അവിനാശ് എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോടോ യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ – സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി IOC വിലയിരുത്തി.


സംസ്ഥാനത്ത് കേരള ബാങ്ക് 2000 മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്താകെ കേരള ബാങ്കിന്റെ 2000 മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കും. സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെ ആണ് കേരളാ ബാങ്ക് കടന്ന് പോകുന്നത്.
ഡിജിറ്റല്‍ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കും. ഏകീകൃത കോര്‍ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. വായ്പാ വിതരണത്തിനും നിക്ഷേപ സമാഹരണത്തിനും റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടാക്കാന്‍ കേരള ബാങ്കിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവര്‍ക്കും ആധുനിക ബാങ്കിങ് സംവിധാനം ലഭ്യമാകും. കേരളത്തെ ഒന്നാമത്തെ ബാങ്ക് ആയി കേരള ബാങ്കിനെ മാറ്റണമെന്നും അതിനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.