ബെംഗളൂരു: മാവലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് (16525 ) 21 ന് ആലപ്പുഴ വഴി സർവിസ് നടത്തും.ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ, എന്നിവിടങ്ങളിൽ നിർത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പുണിത്തുറ ഇനി സ്റ്റോപ്പുകൾ ഉണ്ടാകില്ല.
ബസിലെ നഗ്നതാപ്രദര്‍ശനം: മറ്റു യാത്രക്കാര്‍ അനങ്ങിയില്ല, കണ്ടക്ടറെ ഉന്തിയിട്ടാണ് പ്രതി ഓടിയതെന്ന് യുവതി
കെ.എസ്.ആര്.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ താന്‍ പ്രതികരിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ അനങ്ങിയില്ലെന്ന് യുവതി.മറ്റ് യാത്രക്കാര്‍ നിശബ്ദരായി ഇരുന്നപ്പോള്‍ കണ്ടക്ടര്‍ പ്രദീപാണ് ഉടന്‍ പ്രതികരിച്ചതെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടോ, എങ്കില്‍ ബസ് സ്റ്റേഷനിലേക്ക് വിടാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചത് പ്രദീപാണ്.പ്രതി സവാദ് ഇറങ്ങിയോടിയപ്പോഴും കണ്ടക്ടര്‍ പ്രദീപും ഡ്രൈവര്‍ ജോഷിയുമാണ് പിന്നാലെ ഓടിയതെന്ന് യുവതി പറഞ്ഞു. അപ്പോഴവിടെ രണ്ട് പൊലീസുകാര്‍ നില്ക്കുന്നുണ്ടായിരുന്നു. അവരും കൂടി ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. അപ്പോഴേക്കും നെടുമ്ബാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസെത്തി.
പ്രതിയെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. താനും സ്റ്റേഷനില്‍ പോയി മൊഴി നല്‍കിയെന്ന് യുവതി പറഞ്ഞു.താന്‍ സംഭവിച്ചത് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞപ്പോള്‍ തങ്ങള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ പറഞ്ഞതായി യുവതി പറഞ്ഞു. തൃശൂര്‍ – കൊച്ചി റൂട്ടില്‍ ഇതേ പ്രതിയുടെ ഭാഗത്തു നിന്ന് സമാന ദുരനുഭവമുണ്ടായെന്ന് അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചെന്നും യുവതി പറഞ്ഞു.ആരും കൂടെ നിന്നില്ലെങ്കിലോ എന്ന ചിന്ത കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കാത്തത്.
താന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ആ ബസിലെ ബാക്കിയെല്ലാവരും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടക്ടര്‍ പ്രദീപ് ഇല്ലായിരുന്നുവെങ്കില്‍ അവിടെ അപ്പോള്‍ ഒരു നടപടിയുമുണ്ടാവില്ലായിരുന്നു. പതുക്കെയേ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുള്ളൂവെന്നും യുവതി പറഞ്ഞു.തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ വീഡിയോ പകര്‍ത്തിയാണ് യുവതി ബസിനുള്ളില്‍ തന്നെ പ്രതികരിച്ചത്. യുവതി തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുമ്ബോഴാണ് സംഭവം.
ബസ് അങ്കമാലിയില്‍ എത്തിയപ്പോഴാണ് സവാദ് തന്റെയടുത്ത് വന്നിരുന്നതെന്ന് യുവതി പറഞ്ഞു. തനിക്കും മറ്റൊരു യാത്രക്കാരിക്കുമിടയില്‍ സ്ത്രീകളുടെ സീറ്റിലാണ് സവാദ് വന്നിരുന്നത്. ഇയാള്‍ ഒരു കൈകൊണ്ട് തന്റെ ശരീരത്തില്‍ ഉരസാന്‍ തുടങ്ങിയെന്നും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിച്ച് സ്വയംഭോഗം ചെയ്തെന്നും യുവതി പറഞ്ഞു. യുവാവ് അറിയാതെ അയാളുടെ വീഡിയോ എടുത്ത യുവതി എഴുന്നേറ്റ് ഉച്ചത്തില്‍ പ്രതികരിക്കുകയായിരുന്നു. അപ്പോഴാണ് കണ്ടക്ടര്‍ ഇടപെട്ടത്.