ബംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ പിന്‍ സീറ്റില്‍ യാത്ര ചെയ്ത എസ്.ഐയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.സ്വിഗ്ഗി, സൊമാറ്റോ, കൊറിയര്‍ ബോയ്സ് തുടങ്ങിയവര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് പിന്തുടര്‍ന്നുപിടിക്കുന്ന പൊലീസിന് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കാണുന്നില്ലേ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ കെ.ജി. മഞ്ജെ ഗൗഡ എന്നയാളാണ് വിഡിയോ പങ്കുവെച്ചത്.കബ്ബണ്‍ പാര്‍ക്ക് പരിസരത്താണ് സംഭവം.
ഇതേത്തുടര്‍ന്ന് കബ്ബണ്‍ പാര്‍ക്ക് ട്രാഫിക് പൊലീസ് ബൈക്കുടമക്ക് പിഴ ചുമത്തി. ‘നിങ്ങളുടെ ചോദ്യം അറ്റന്‍ഡ് ചെയ്തു സാര്‍’ എന്ന് ട്വിറ്ററില്‍ മറുപടിയും നല്‍കി.
ലിങ്ക്ഡ്‌ഇന്നിലെ ജോലി ഉപേക്ഷിച്ച് ഉലകം ചുറ്റി; യുവതിയുടെ പോസ്റ്റ് വൈറല്‍
നമ്മുടെയെല്ലാം അഭിവിനിവേശങ്ങള്‍ക്ക് ചിറക്മുളക്കുന്നത് ചിലപ്പോഴൊക്കെ വിജയത്തിലെത്തിയെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ഘട്ടത്തിലായിരിക്കും.ചിലര്‍ക്കത് തകര്‍ച്ചയില്‍ നിന്നായിരിക്കാം. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ആ അഭിനിവേശം പിന്തുടരാന്‍ നാം ആഗ്രഹിക്കും. അങ്ങനെ ആഗ്രഹങ്ങള്‍ക്ക് പുറകെ പോയ അനേകം കഥകള്‍ വായിക്കാറുണ്ട്.
അക്കൂട്ടത്തില്‍ ചിലര്‍ക്കെങ്കിലും പ്രചോദനമായേക്കാവുന്നതാണ് ആകാന്‍ക്ഷ മോംഗ എന്ന സ്ത്രീയുടെ ട്വിറ്റര്‍ പോസ്റ്റ്. ലിങ്ക്ഡ്‌ഇനില്‍ ഒരു ക്രിയേറ്റര്‍ മാനേജര്‍ അസോസിയേറ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം പറക്കാന്‍ തീരുമാനിച്ചത്.
ജോലി ഉപേക്ഷിച്ചിറങ്ങിയ കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചതും സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുത്തതും. 12 രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി, ഇന്‍സ്റ്റഗ്രാമില്‍ 250000 ത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി. ഷോട്സും പോസ്റ്റുമായി 300 ല്‍ അധികം വീഡിയോകള്‍ പങ്കുവെച്ചു. തുടങ്ങിയ പുതിയ സന്തോഷങ്ങളാണ് യുവതി പോസ്റ്റ് ചെയ്തത്.