ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ഒടിടിയിലേക്ക് എത്തുന്നു. ബോക്സ് ഓഫീസില്‍ ഏകദേശം 2.32 ബില്യണ്‍ ഡോളറുമായി ലോകമെമ്ബാടുമുള്ള എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായും മാറിയിരുന്നു.
മികച്ച ചിത്രം ഉള്‍പ്പെടെ നിരവധി അക്കാദമി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2023 ജൂണ്‍ 7 ന് ഡിസ്നി ഹോട്ട് സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും.റിലീസ് നടന്ന് ഏകദേശം 6 മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. സള്ളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം അവതാര്‍ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായാണ് പുറത്തിറങ്ങിയത്.
സണ്‍ഡേ, മണ്‍ഡേ’ ശരിയായി പറഞ്ഞില്ല, യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി തല്ലി; ട്യൂഷന് ടീച്ചര്‍ക്കെതിരെ കേസ്
മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ ട്യൂഷന് ടീച്ചര്‍ക്കെതിരെ കേസ്.കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.താനെ ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന് എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ എന്നി വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം.
അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന് ടീച്ചര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ട്യൂഷന് ടീച്ചര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.